'ലൗ ബൈറ്റ് ഒന്ന് തന്നാൽ മതി'; പ്രണയിച്ച് രാജേഷ് മാധവനും അശ്വതിയും, ത​രം​ഗം തീർത്ത് ധീരനിലെ പാട്ട്

ധീരൻ ജൂലൈ 4 ന് പുറത്തിറങ്ങും.
Dheeran
ധീരൻ (Dheeran)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

രാജേഷ് മാധവൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് ധീരൻ. ഭീഷ്മപർവം എന്ന മെഗാ ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരിയും ത്രില്ലും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഫാമിലി ഫൺ എൻ്റർടെയ്നറാണ് ചിത്രം. ജാൻ എ മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിൻ്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരൻ ജൂലൈ 4 ന് പുറത്തിറങ്ങും.

ചിത്രത്തിലെ ലൗ ബൈറ്റ് എന്ന ​ഗാനമാണിപ്പോൾ സോഷ്യൽ മീ‍ഡിയയുടെ മനം കവരുന്നത്. ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ, ശബരീഷ് വർമ്മ, വിനീത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ, ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Dheeran
ജെയിംസ് ബോണ്ടും ഇളയരാജയും തമ്മിൽ എന്താ ബന്ധം?; '007 രാഗാസ്- ബോണ്ട് വിത്ത് ഭാവം' ജൂലൈ ആറിന്

സംഗീതം: മുജീബ് മജീദ്, എഡിറ്റിങ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, ഷർഫു, സുഹൈൽ കോയ, ശബരീഷ് വർമ്മ.

Summary

Rajesh Madhavan starrer Dheeran movie Love Bite Song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com