'നെപ്പോട്ടിസം ഉണ്ട്, എനിക്ക് അവസരം കിട്ടുന്നത് താരപുത്രന്‍ ആയതിനാല്‍'; വൈറലായി ധ്രുവിന്റെ വാക്കുകള്‍, വിഡിയോ

ശക്തമായ പ്രകടനാണ് ബൈസണില്‍ ധ്രുവ് കാഴ്ചവച്ചിരിക്കുന്നത്
Dhruv Vikram
Dhruv Vikramഇന്‍സ്റ്റഗ്രാം
Updated on
1 min read

തമിഴകത്തിന്റെ മിന്നും താരം വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. 2019 ല്‍ പുറത്തിറങ്ങിയ ആദിത്യ വര്‍മയായിരുന്നു ധ്രുവിന്റെ അരങ്ങേറ്റ സിനിമ. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കായിരുന്നു ആദിത്യ വര്‍മ. ചിത്രം വലിയ വിജയമായില്ലെങ്കിലും ധ്രുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അച്ഛനൊപ്പം അഭിനയിച്ച മഹാനിലും കയ്യടി നേടാന്‍ ധ്രുവിന് സാധിച്ചിരുന്നു.

Dhruv Vikram
'ദേ കിടക്കുന്നു, അണ്ണന്റെ എഐ മെസേജ്'; അജ്മല്‍ അമീറിന്റെ മെസേജ് പുറത്തുവിട്ട് നടി റോഷ്‌ന ആന്‍ റോയ്

ഇപ്പോഴിതാ മാരി സെല്‍വരാജ് ഒരുക്കിയ ബൈസണിലൂടെ നടനായും താരമായും കയ്യടി നേടുകയാണ് ധ്രുവ്. ശക്തമായ പ്രകടനാണ് ബൈസണില്‍ ധ്രുവ് കാഴ്ചവച്ചിരിക്കുന്നത്. അതേസമയം താനൊരു താരപുത്രനാണെന്നും നെപ്പോട്ടിസം എന്നത് യാഥാര്‍ത്ഥ്യമാണെന്നും തുറന്ന് സമ്മതിക്കുന്നുണ്ട് ധ്രുവ്. കഴിഞ്ഞ ദിവസം ബൈസണിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താരം.

Dhruv Vikram
'എക്‌സ്ട്രാ ഫിറ്റിങ്' എടുത്തുമാറ്റിയതല്ല, കണ്ടന്റ് ഉണ്ടാക്കുന്നവര്‍ക്ക് മറുപടിയുമായി അന്ന രാജന്‍

''ഞാനൊരു താരപുത്രനാണെന്നത് ശരിയാണ്. അതിനാല്‍ എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. പക്ഷെ ആളുകള്‍ എന്നെ അംഗീകരിക്കാനും സ്‌നേഹിക്കാനും ഇന്ത്യന്‍ സിനിമയിലൊരു ഇടം കണ്ടെത്താനും എന്ത് ചെയ്യാനും ഞാന്‍ തയ്യാറാണ്. അതുവരെ ഞാന്‍ എന്റെ ജോലി തുടര്‍ന്നു കൊണ്ടിരിക്കും'' എന്നാണ് ധ്രുവ് പറഞ്ഞത്. നെപ്പോട്ടിസത്തേയും അത് നല്‍കുന്ന മേല്‍ക്കൈയേയും കുറിച്ച് തുറന്ന് പറയാന്‍ തയ്യാറായ ധ്രുവിന് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്.

അതേസമയം മികച്ച പ്രതികരണങ്ങളാണ് ബൈസണ്‍ നേടുന്നത്. അനുപമ പരമേശ്വരന്‍, രജിഷ വിജയന്‍, പശുപതി, കലൈയരസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ കബഡി താരമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്.

Summary

Chiyaan Vikram son Dhruv talks about nepotism and admits he gets opportunities because he is a star kid.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com