'തേവരോ, ഏത് തേവര്‍..?'; സ്വന്തം സിനിമയുടെ പേര് മറന്ന് ധ്യാന്‍; ബോംബിടാന്‍ ബോംബിന്റെ പേര് അറിയണമെന്നില്ലെന്ന് ട്രോള്‍, വിഡിയോ

പ്രൊമോഷന്‍ ചെയ്യാന്‍ വന്ന സിനിമയുടെ തന്നെ പേര് മറന്ന് ധ്യാന്‍
Dhyan Sreenivasan
Dhyan Sreenivasan
Updated on: 
1 min read

മലയാളികള്‍ക്ക് പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്‍. നായകനായി ഇറങ്ങിയ സിനിമകള്‍ തുടര്‍ച്ചയായി ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുമ്പോഴും ധ്യാന്‍ ശ്രീനിവാസനോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നുമില്ല. അഭിമുഖങ്ങളിലും മറ്റുമൊക്കെയായി ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ പറഞ്ഞ് കയ്യടി നേടുന്ന ധ്യാന് ഒരുപാട് ആരാധകരുണ്ട്.

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളേക്കാള്‍ ധ്യാന്‍ ശ്രീനിവാസനെ മലയാളി ഇഷ്ടപ്പെടാന്‍ കാരണം ഓഫ് സ്‌ക്രീനിലെ സംസാരരീതിയും പെരുമാറ്റവുമൊക്കെയാണ്. ഇപ്പോഴിതാ പുതിയ ചിത്രം തേവരുടെ പ്രൊമോഷന്‍ പരിപാടിയില്‍ നിന്നുള്ള ധ്യാനിന്റെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. പതിവ് ധ്യാന്‍ സ്റ്റൈലില്‍ ചിരി പടര്‍ത്തുകയാണ് ഈ വിഡിയോയും.

പ്രൊമോഷന്‍ ചെയ്യാന്‍ വന്ന സിനിമയുടെ തന്നെ പേര് മറന്നു പോയാണ് ധ്യാന്‍ ചിരിപ്പിക്കുന്നത്. തേവരുടെ പ്രൊമോഷന് എത്തിയതായിരുന്നു താരം. ഇതിനിടെ ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായെത്തി. 'സര്‍വ്വം മായയേക്കാള്‍ മേലെ പോകുമോ?' എന്നായിരുന്നു ചോദ്യം. ഏതാടാ എന്ന് ധ്യാന്‍ ചോദിച്ചപ്പോള്‍ നമ്മുടെ തേവര്‍, തേവര്‍ വിട്ട് കളിയില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ മറുപടി നല്‍കി.

ഇത് കേട്ടതും മനസിലാകാതെ തേവരോ? എന്ന് ധ്യാന്‍ ചോദിക്കുകയായിരുന്നു. പെട്ടെന്ന് ധ്യാന് പടം ഓര്‍മ വരുന്നുണ്ട്. നമ്മുടേതൊരു ചെറിയ പടമാണെന്നും ധ്യാന്‍ പറയുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രൊമോഷന്‍ ചെയ്യാന്‍ വന്ന പടം തന്നെ മറന്നു പോയ ധ്യാനിന്റെ വിഡിയോ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

'ലെ ധ്യാന്‍: അതൊക്കെ ഏതു പടമെടാ... ആരാ അതിനെ നായകന്‍ ?, ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പടം ഇറക്കുന്നതു കൊണ്ട് എല്ലാ പടവും ധ്യാനിന് ഒരുപോലെയാ, അതിപ്പൊ ഒരു ഹോള്‍സെയ്ല്‍ പടക്കക്കട മുതലാളിയുടെ അടുത്ത് പോയി പടക്കങ്ങളുടെ ലിസ്റ്റ് ചോദിച്ചാല്‍, ചിലപ്പോള്‍ ഒന്നോ രണ്ടോ എണ്ണം മിസ്സായെന്നൊക്കെ വരും, ബോംബിടാന്‍ ബോംബിന്റെ പേര് അറിയണമെന്നില്ലല്ലോ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോഷന്‍ രാജ്, ഷഹീന്‍ സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് തേവര്‍. ഹൊറൈസണ്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ അഞ്ചാമത്തെ നിര്‍മ്മാണ സംരംഭമാണ് 'തേവര്‍'. മൊട്ടമ്മല്‍ രാജന്‍ (ദോഹ) നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിജീഷ് സഹദേവനാണ് നിര്‍വഹിക്കുന്നത്

Summary

Dhyan Sreenivasan forgets his own movie's name. Video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER