'സാധാരണ പരാജയം ആണല്ലോ, കൃഷിയിലെങ്കിലും ഒന്ന് വിജയിക്കണം'; അച്ഛന്റെ പാതയിലൂടെ ധ്യാനും നെല്‍കൃഷിയിലേക്ക്

അച്ഛന്റെ ആഗ്രഹം ഏറ്റെടുത്ത് മകന്‍
Dhyan Sreenivasan
Dhyan Sreenivasanസ്ക്രീന്‍ഷോട്ട്
Updated on
1 min read

അച്ഛന്റെ പാതയിലൂടെ നടന്‍ ധ്യാന്‍ ശ്രീനിവാസനും കൃഷിയിലേക്ക്. എറണാകുളം കണ്ടനാട് പുന്നച്ചാല്‍ പാട ശേഖരത്താണ് ധ്യാനിന്റെ കൃഷി. അച്ഛന്‍ ശ്രീനിവാസന്‍ പതിവായി കൃഷി ചെയ്യുന്ന പാടത്താണ് മകനും വിത്ത വിതച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീനിവാസന്‍ കൃഷിയില്‍ നിന്നും പിന്മാറിയതോടെ ധ്യാന്‍ കൃഷി ഏറ്റെടുത്തത്.

Dhyan Sreenivasan
'ഇനിയുമെന്ത് നേടാന്‍'; ലോകയുടെ വിജയത്തോടെ സിനിമ മതിയാക്കിയാലോ എന്ന് ചിന്തിച്ചു; അച്ഛന്‍ എനിക്ക് തന്ന ഉപദേശം; കല്യാണി പറയുന്നു

കാര്‍ഷികോത്സവമായി നടന്ന വിത്തു വിതയ്ക്കലില്‍ ധ്യാനിനൊപ്പം നടന്‍ മണികണ്ഠന്‍ ആചാരിയും ഹൈബി ഈഡന്‍ എംപിയുമുണ്ടായിരുന്നു. 80 ഏക്കറിലാണ് കൃഷിയിറക്കുന്നത്. ശ്രീനിവാസന്‍ രണ്ട് ഏക്കറില്‍ ആരംഭിച്ച കൃഷിയാണിത്. തരിശായി കിടന്ന പാടങ്ങള്‍ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനര്‍ജീവിപ്പിക്കുകയായിരുന്നു.

Dhyan Sreenivasan
'എന്റെ മുറി എന്തുകൊണ്ടാണ് ഇത്ര വലുതല്ലാത്തത്? ആ സമയത്ത് ആരോടും മിണ്ടാതെ ഒറ്റയ്ക്ക് ഇരിക്കാനാണ് എനിക്ക് തോന്നാറ്'

''കര്‍ഷകന്‍ ആയി വരുന്നതേയുള്ളൂ. വര്‍ഷങ്ങളായി അച്ഛന്‍ ചെയ്തു വരുന്നതാണ്. അദ്ദേഹത്തിന്റെ താല്‍പര്യത്തിന് തുടങ്ങിയതാണ്. ഈ വര്‍ഷം ഇവര്‍ എന്നെ വിളിച്ച് ഇതിന്റെ ഭാഗമാക്കി. ഇറങ്ങി പണിയെടുക്കുന്നില്ല. സാമ്പത്തിക ഇന്‍വെസ്റ്റ്‌മെന്റ് മാത്രം. ഭംഗിയായി നടക്കുമെന്ന് കരുതുന്നു. എല്ലാവര്‍ഷവും നടക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം കൊയ്ത്തിന് വന്നിരുന്നു. ആദ്യമായി വന്നത് കഴിഞ്ഞ വര്‍ഷമാണ്. എന്റെ റൂമിന്ന് ഈ പാടം ശരിക്കും കാണാം. എനിക്ക് കണ്ണിന് കുളിര്‍മ നല്‍കുന്ന കാഴ്ചയാണ് പാടം. പാടത്തൂടെ നടക്കാനൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പാടവുമായി ചേര്‍ന്നു ജീവിക്കാനും'' വിത്ത് വിതയ്ക്കലിന് ശേഷം ധ്യാന്‍ പറഞ്ഞു.

''80 ഏക്കറിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഉമ എന്ന വിത്താണ് വിതയ്ക്കുന്നത്. 150 ദിവസം കഴിഞ്ഞാകും അടുത്ത സ്‌റ്റേജ്. തിയറിയേ അറിയൂ. പ്രാക്ടിക്കലി ചെയ്യുന്നത് നമ്മുടെ ആള്‍ക്കാരാണ്. മണികണ്ഠന്‍ ആചാരി ചിലപ്പോള്‍ ഒന്നൊന്നര ഏക്കറില്‍ ഇന്‍വെസ്റ്റ് ചെയ്‌തേക്കും. സാമ്പത്തിക നേട്ടം നോക്കിയല്ല ചെയ്യുന്നത്. അച്ഛന്‍ ഒന്നും പറഞ്ഞില്ല. സാധാരണ പരാജയം ആണല്ലോ, കൃഷിയിലെങ്കിലും ഒന്ന് വിജയിച്ച് കാണണം'' എന്നും ധ്യാന്‍ പറയുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍, നാട്ടുകാരായ മനു ഫിലിപ്പ് തുകലന്‍, സാജു കുര്യന്‍ വൈശ്യംപറമ്പില്‍ എന്നിവര്‍ ചേര്‍ന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. പഞ്ചായത്ത്, കൃഷി ഭവന്‍, മധ്യകേരള ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ നേതൃത്വത്തിലാണ് ഇന്ന് വിത ഉത്സവം നടന്നത്. ഹൈബി ഈഡന്‍ എംപിയായിരുന്നു ഉദ്ഘാടനം.

Summary

Dhyan Sreenivasan follows his father's footsteps and becomes a farmer. Wants win atleast in this says the actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com