അധ്യാപകനായി ധ്യാൻ ശ്രീനിവാസൻ, ഒപ്പം ദേവനന്ദയും; 'കല്യാണമരം' തിയറ്ററുകളിലേക്ക്, റിലീസ് തീയതി

ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളിലെ കഥാപാത്രങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍ മാഷ്.
Kalyanamaram
KalyanamaramSpecial arrangement
Updated on
1 min read

ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് കല്യാണമരം. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണിപ്പോൾ. മാർച്ച് 27 ന് ചിത്രം തിയറ്ററുകളിലെത്തും. മീര വാസുദേവ്, ആതിര പട്ടേല്‍, പ്രശാന്ത് മുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളിലെ കഥാപാത്രങ്ങളിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍ മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് സജി കെ ഏലിയാസ് ആണ് ചിത്രം നിർമിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കുടുംബകഥയാണ് ചിത്രം പറയുന്നത്. മനോജ് കെ യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ,

അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രം തിയറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. കാമറ -രജീഷ് രാമന്‍, കഥ - വിദ്യ രാജേഷ്, സംഭാഷണം - പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര,

Kalyanamaram
'ഞാനൊരു നായിഡു ബോയ്'; ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി നടൻ പാർഥിപൻ, വിമർശനം

കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം - അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് - റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം - രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - നസീർ കുത്തുപറമ്പ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍,

Kalyanamaram
'30 കളിലുണ്ടായിരുന്ന അതേ ഊർജം, മമ്മൂക്ക എത്തിയതിൽ സന്തോഷവും അഭിമാനവും'; കുറിപ്പുമായി ലിസി

ചീഫ് അസോസിയേറ്റ് ഡയറക്ടർ -പ്രതീഷ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ- എം എസ് നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ- അർജുൻ കേശവൻ ബാബു,നിഹാൽ. സ്റ്റില്‍സ് - ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് - ജിസന്‍ പോള്‍.

Summary

Cinema News: Dhyan Sreenivasan starrer Kalyanamaram gets a release date.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com