'30 കളിലുണ്ടായിരുന്ന അതേ ഊർജം, മമ്മൂക്ക എത്തിയതിൽ സന്തോഷവും അഭിമാനവും'; കുറിപ്പുമായി ലിസി

അതേ ഊർജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നും ലിസി പറയുന്നു.
Lissy, Mammootty, Priyadarshan
Lissy, Mammootty, Priyadarshanഇൻസ്റ്റ​ഗ്രാം
Updated on
1 min read

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് പേട്രിയറ്റ്. ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിലെ 'ലേ മാജിക് ലാന്റൺ' സ്റ്റുഡിയോയിലെത്തിയാണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത്. നടി ലിസിയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.

അതീവ ആകർഷകനായും ഊർജ്ജസ്വലനായുമാണ് മമ്മൂട്ടി സ്റ്റുഡിയോയിലെത്തിയതെന്ന് ലിസി കുറിച്ചു. മമ്മൂക്ക എപ്പോഴും എന്നപോലെ അതീവ ആകർഷകനായി കാണപ്പെട്ടു എന്നും അദ്ദേഹത്തിന്റെ മുപ്പതുകളിൽ ഉണ്ടായിരുന്ന അതേ ഊർജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു എന്നും ലിസി പറയുന്നു.

പ്രിയദർശനും മമ്മൂട്ടിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ലിസിയുടെ കുറിപ്പ്. ‘‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ- ഇന്ത്യൻ മലയാള ചലച്ചിത്രം ‘പേട്രിയറ്റ്’ വോയ്സ് റെക്കോർഡിങിനായി ഇതിഹാസ താരം പത്മഭൂഷൺ മമ്മൂട്ടി ലേ മാജിക് ലാന്റേണിൽ എത്തിയത് തികച്ചും സന്തോഷകരവും അഭിമാനകരവുമായ നിമിഷമായിരുന്നു.

Lissy, Mammootty, Priyadarshan
'സഖാവ് വിജയൻ വിജയിക്കട്ടെ, ഇത് എന്റെ അഭിപ്രായം'; ആശംസകൾ നേർന്ന് കമൽ ഹാസൻ

മമ്മൂക്ക എപ്പോഴും എന്നപോലെ അതീവ ആകർഷകനായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ മുപ്പതുകളിൽ ഉണ്ടായിരുന്ന അതേ ഊർജവും പ്രഭാവവും ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. ഈ ചിത്രം വെള്ളിത്തിരയിൽ എത്തിക്കാൻ പരിശ്രമിക്കുന്ന മുഴുവൻ അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും നേരുന്നു.’’– ലിസി കുറിച്ചു.

Lissy, Mammootty, Priyadarshan
'ഞാനൊരു നായിഡു ബോയ്'; ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി നടൻ പാർഥിപൻ, വിമർശനം

മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന ബിഗ് ബഡ്ജറ്റ് പാൻ- ഇന്ത്യൻ ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സ്പൈ ത്രില്ലറിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്നു. 140 കോടിയാണ് ബഡ്ജറ്റ്. സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

Summary

Cinema News: Actress Lissy talks about Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com