Kaithi 2
കൈതി 2എക്സ്

'എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്, ഡില്ലി ഉടൻ തിരിച്ചെത്തും'; സന്തോഷം പങ്കുവച്ച് ലോകേഷ്

അതേസമയം ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് കാര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.
Published on

ലോകേഷ് കനകരാജിന്റെയും കാർത്തിയുടെയും കരിയറിൽ നിർ‌ണായകമായ ചിത്രമായിരുന്നു കൈതി. ചിത്രത്തിലെ കാർത്തിയുടെ ഡില്ലി എന്ന കഥാപാത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും വലിയ ആരാധകരാണുള്ളത്. തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന സീക്വലുകളിലൊന്നാണ് കൈതി 2. ഇപ്പോഴിതാ ഡില്ലിയുടെ രണ്ടാം വരവ് ഉടന്‍ സംഭവിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

കൈതി തിയറ്ററുകളിലെത്തിയിട്ട് അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ് ഇന്ന്. കാര്‍ത്തിക്കൊപ്പമുള്ള കൈതിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചു കൊണ്ടാണ് ലോകേഷ് കൈതി 2 വിനേക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

"എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്. കാര്‍ത്തി സാറിനും പ്രഭു സാറിനും (നിര്‍മ്മാതാവ് എസ് ആര്‍ പ്രഭു) ഈ പ്രപഞ്ചത്തിനും നന്ദി, ഇത് സാധ്യമാക്കിയതിന്. ഡില്ലി ഉടന്‍ മടങ്ങിവരും", ലോകേഷ് കുറിച്ചു. അതേസമയം ചിത്രം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് കാര്‍ത്തി നേരത്തെ പറഞ്ഞിരുന്നു.

മെയ്യഴകൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ നടന്ന പരിപാടിക്കിടെയാണ് കൈതി 2 നെക്കുറിച്ച് ചോദ്യം വന്നതും കാര്‍ത്തി മറുപടി പറഞ്ഞതും. അതേസമയം രജനികാന്തിനെ നായകനാക്കിയുള്ള കൂലിയുടെ പണിപ്പുരയിലാണിപ്പോൾ ലോകേഷ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com