'സ്റ്റാലിന്‍ ശിവദാസ്' നഷ്ടമായിരുന്നുവെന്ന് നിര്‍മാതാവ്; 'അല്ലെ'ന്ന് ആരാധകന്‍; മറുപടിയുമായി ദിനേശ് പണിക്കര്‍; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

എനിക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്
Stalin Sivadas
Stalin Sivadas
Updated on
1 min read

മമ്മൂട്ടി നായകനായി 1999 ല്‍ പുറത്തിറങ്ങിയ സിനിമയാണ് സ്റ്റാലിന്‍ ശിവദാസ്. ടിഎസ് സുരേഷ് ബാബുവായിരുന്നു സിനിമയുടെ സംവിധാനം. പൊളിറ്റിക്കല്‍ ത്രില്ലറായിരുന്ന സിനിമ പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. നടന്‍ കൂടിയായ ദിനേശ് പണിക്കരായിരുന്നു സിനിമയുടെ നിര്‍മാണം. സ്റ്റാലിന്‍ ശിവദാസിനെക്കുറിച്ചുള്ള ദിനേശ് പണിക്കരുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Stalin Sivadas
മലേഷ്യയിൽ സുഹൃത്തിന്റെ ആഢംബര വസതി, ​ഗൃഹപ്രവേശ ചടങ്ങിനെത്തി വിജയ്; വിഡിയോ വൈറൽ

വിജയ ചിത്രമായില്ലെങ്കിലും തനിക്ക് പൊന്‍ കുഞ്ഞ് തന്നെയാണ് സ്റ്റാലിന്‍ ശിവദാസ് എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്. അതേസമയം ദിനേശ് പണിക്കരുടെ പോസ്റ്റിന് ഒരു ആരാധകന്‍ നല്‍കിയ കമന്റും ശ്രദ്ധ നേടുകയാണ്. 'പടം ഫ്‌ളോപ്പ് ആയിരുന്നില്ല. നിര്‍മാതാവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്.

Stalin Sivadas
എന്തൊരു എനർജിയാ! ‘പോക്കിരി പൊങ്കലി'ന് കിടിലൻ ചുവടുവച്ച് മാളവിക; വിഡിയോ വൈറൽ

ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പോസ്റ്റ് ഇട്ടത് നിര്‍മാതാവ് തന്നെയാണെന്ന് കാണിച്ച് പലരുമെത്തി. പിന്നാലെ ദിനേശ് പണിക്കര്‍ തന്നെ മറുപടി നല്‍കുകയുണ്ടായി. 'താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിര്‍മാതാവ് ഞാന്‍ തന്നെയാണ്. നഷ്ടം സഹിച്ചത് ഞാനാണ്' എന്നായിരുന്നു ദിനേശ് പണിക്കരുടെ മറുപടി.

ഇതോടെ കമന്റിട്ടയാളും മറുപടിയുമായെത്തി. ക്ഷമ ചോദിക്കുകയായിരുന്നു. 'നിര്‍മാതാവ് നിങ്ങളാണെങ്കില്‍ നഷ്ടം സഹിച്ചതും നിങ്ങളായിരിക്കും. സമ്മതിക്കുന്നു. സോറി ബ്രോ' എന്നായിരുന്നു കമന്റിട്ടയാളുടെ മറുപടി. കമന്റും മറുപടിയും മാപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതേസമയം ഈ കമന്റ് തന്നെ സര്‍ക്കാസമായിരുന്നുവെന്നും അത് തിരിച്ചറിയതെയാണ് സോഷ്യല്‍ മീഡിയ ഇയാളെ ട്രോളിയതെന്നും ചിലര്‍ പറയുന്നുണ്ട്.

ദിനേശ് പണിക്കരുടെ പോസ്റ്റ്:

1999ല്‍ ഏറെ പ്രതീക്ഷയോടെ ഞാന്‍ നിര്‍മ്മിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള ആദ്യം ചെങ്കൊടി എന്ന പേരിട്ട ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിന്‍ ശിവദാസ് എന്ന പേരില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ഒരു വിജയിച്ചിത്രമായില്ലെങ്കിലും സ്റ്റാലിന്‍ ശിവദാസ് എനിക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് തന്നെയാണ്. ഖുശ്ബു, നെടുമുടി വേണു,ക്യാപ്റ്റന്‍ രാജു, ശങ്കര്‍, മധുപാല്‍, മധു sir, മണിയന്‍ പിള്ള രാജു എന്ന വലിയൊരു താരനിര തന്നെ സിനിമയില്‍ ഉണ്ടായിരുന്നു.

Summary

Dinesh Panicker gives reply to a fan who disagreed to his post about Stalin Sivadas being a flop. Comment and reply goes viral as social media can't stop laughing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com