'ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്'; 'എക്കോ' ടൈറ്റിലിന് പിന്നിലെ കഥ പറഞ്ഞ് സംവിധായകൻ

ഞങ്ങൾ കുറച്ച് ലിസ്റ്റ് ഇട്ടതിൽ ആദ്യത്തെ പേരായിരുന്നു എക്കോ.
Dinjith Ayyathan, Eko
Dinjith Ayyathan, Ekoവിഡിയോ സ്ക്രീൻ‌ഷോട്ട്, ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ദിൻജിത്ത് അയ്യത്താൻ- ബാഹുൽ രമേശ് കൂട്ടുകെട്ടിന്റെ എക്കോ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സന്ദീപ് പ്രദീപ്, വിനീത്, സൗരഭ് സച്ച്ദേവ്, അശോകൻ, നരേൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം ദിൻജിത്തും ബാഹുലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എക്കോ.

ഇപ്പോഴിതാ ചിത്രത്തിന്റെ പേര് വന്ന വഴി പറയുകയാണ് സംവിധായകൻ ദിൻജിത്ത്. "ടൈറ്റിൽ റിവീലേഷന്റെ സമയം വരെ എന്ത് പേര് കൊടുക്കും എന്ന് വലിയൊരു കൺഫ്യൂഷനിലായിരുന്നു ഞങ്ങൾ. ഒരു ഇം​ഗ്ലീഷ് പേര് കൊടുത്താൽ പ്രേക്ഷകർ അതെങ്ങനെ എടുക്കും എന്നൊരു സംശയവുമൊക്കെയുണ്ടായിരുന്നു.

ഞങ്ങൾ കുറച്ച് ലിസ്റ്റ് ഇട്ടതിൽ ആദ്യത്തെ പേരായിരുന്നു എക്കോ. ബാഹുലിന്റെ അടുത്ത് ഓരോ പേര് പറയുമ്പോഴും ബാഹുൽ പറയും ഇത് വേണ്ട, വേറെ നോക്കാം എന്ന്. പിന്നെ കാഷ്വലായിട്ട് എക്കോ പോലെയൊരു പേര് ആയാൽ എങ്ങനെയുണ്ടാകുമെന്ന് ചോദിച്ചു. അപ്പോൾ ബാ​ഹുൽ പറഞ്ഞു അത് ഓക്കെയാണ്. സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളൊക്കെ നോക്കുമ്പോൾ ആ പേര് ഓക്കെയാണ്.

Dinjith Ayyathan, Eko
'ഒരു മാസത്തോളം വിജയ് ആ വേദനയിലൂടെ കടന്നുപോയി, കരൂർ ദുരന്തത്തിൽ അദ്ദേഹത്തിന് നല്ല കുറ്റബോധമുണ്ടായിരുന്നു'; നടൻ ഷാം

എക്കോയുടെ അർഥം നോക്കിയപ്പോൾ പടവുമായി കണക്ട് ചെയ്യുന്ന ചില സംഭവങ്ങളുമുണ്ട്. ഇകെഒ എന്ന് ഇട്ടാൽ പ്രൊനൺസിയേഷനിലും ഒരു കാരക്ടർ ഉണ്ടെന്ന് തോന്നി. പിന്നെ അങ്ങനെ പിടിക്കുകയായിരുന്നു". -ദിൻജിത്ത് പറഞ്ഞു. 'വൺ' എന്നാണ് എക്കോ എന്ന വാക്കിന് പൊതുവേ പറയുന്ന അർഥം.

Dinjith Ayyathan, Eko
''എണ്ണമറ്റ ഓര്‍മകള്‍ മാത്രമാണ് എനിക്കിപ്പോള്‍ കൂട്ട്, ജീവിതാവസാനം വരെ നിലനില്‍ക്കുന്ന ശൂന്യത'; ഹേമ മാലിനി

'ഏക' എന്നാണ് ഈ വാക്കിന്റെ സംസ്കൃത ഭാഷയിലുള്ള അർഥം. ഒരൊറ്റ മാസ്റ്റർ എന്ന അർഥത്തിൽ ചിലർ 'പ്രതിധ്വനി' എന്നും ഈ വാക്കിനെ ഉപയോ​ഗിക്കാറുണ്ട്. മലായ ഭാഷയിൽ 'ടെയ്‌ൽ' (വാൽ) എന്നാണ് എക്കോയുടെ അർഥം. ബാഹുൽ രമേശ് തന്നെയാണ് ചിത്രത്തിന് ഛായാ​ഗ്രഹണം ഒരുക്കിയിരിക്കുന്നതും. മുജീബ് മജീദ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

Summary

Cinema News: Director Dinjith Ayyathan about behind the story of Eko movie title.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com