''എണ്ണമറ്റ ഓര്‍മകള്‍ മാത്രമാണ് എനിക്കിപ്പോള്‍ കൂട്ട്, ജീവിതാവസാനം വരെ നിലനില്‍ക്കുന്ന ശൂന്യത'; ഹേമ മാലിനി

അദ്ദേഹം എനിക്ക് എല്ലാമായിരുന്നു
Hema Malini and Dharmendra
Hema Malini and Dharmendraഎക്സ്
Updated on
1 min read

ഇതിഹാസ താരം ധര്‍മേന്ദ്രയുടെ വേര്‍പാടിന്റെ വേദനയിലാണ് സിനിമാ ലോകം. ആരാധകരും സിനിമാ ലോകവും ധര്‍മേന്ദ്രയെ ഓര്‍ക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടനെ അനുസ്മരിക്കുകയാണ് ഭാര്യയും നടിയുമായ ഹേമ മാലിനി. ധര്‍മേന്ദ്രയുടെ വേര്‍പാട് സൃഷ്ടിച്ച ശൂന്യത ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് ഹേമ മാലിനി പറയുന്നത്.

Hema Malini and Dharmendra
''ഗോവയില്‍ മുറിയെടുത്ത് ടിവിയും കണ്ടിരുന്നു, അഞ്ച് ദിവസം കഴിഞ്ഞിട്ടും പാട്ടില്ല'; റഹ്മാനെ അടിക്കാന്‍ തോന്നിയെന്ന് രാം ഗോപാല്‍ വര്‍മ

''ധരം ജി. അദ്ദേഹം എനിക്ക് പലതുമായിരുന്നു. സ്‌നേഹനിധിയായ ഭര്‍ത്താവ്, ഞങ്ങളുടെ രണ്ട് പെണ്‍കുട്ടികള്‍ ഇഷയുടേയും അഹാനയുടേയും പ്രിയപ്പെട്ട അച്ഛന്‍, സുഹൃത്ത്, തത്വചിന്തകന്‍, വഴികാട്ടി, വകി, എന്ത് ആവശ്യം വന്നാലും ഓടിച്ചെല്ലുന്ന വ്യക്തി, സത്യത്തില്‍ അദ്ദേഹം എനിക്ക് എല്ലാമായിരുന്നു. നല്ല സമയത്തും ചീത്തസമയത്തും കൂടെയുണ്ടായിരുന്നയാള്‍. തന്റെ ലാളിത്യവും സ്‌നേഹവും താല്‍പര്യവും സൗഹൃദവും മൂലം കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും പ്രിയപ്പെട്ടവനായി മാറിയിരുന്നു അദ്ദേഹം'' ഹേമ മാലിനി പറയുന്നു.

Hema Malini and Dharmendra
'എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്'

''ഒരു പബ്ലിക് പേഴ്‌സണലാറ്റി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവും, പ്രശസ്തനായിരിക്കുമ്പോഴുമുള്ള വിനയവുമാണ് അദ്ദേഹത്തെ മറ്റ് ഇതിഹാസങ്ങളില്‍ നിന്നും വ്യത്യസ്തനാക്കിയത്. സിനിമയില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പ്രശസ്തിയുമെല്ലാം എന്നും നിലനില്‍ക്കും. വ്യക്തിപരമായി, അദ്ദേഹം സൃഷ്ടിച്ച ശൂന്യത എന്റെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും. വര്‍ഷങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം എണ്ണിത്തീരാനാകാത്ത ഒരുപാട് ഓര്‍മകള്‍ ബാക്കിയാകുന്നു'' എന്നും ഹേമ മാലിനി പറയുന്നു.

ധര്‍മേന്ദ്രയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഹേമ മാലിനി പങ്കുവച്ചിട്ടുണ്ട്. നവംബര്‍ 24 നാണ് ധര്‍മേന്ദ്ര മരണപ്പെട്ടത്. 89 വയസായിരുന്നു. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഗോവിന്ദ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ധര്‍മേന്ദ്രയെ അവസാനമായി കാണാനെത്തിയിരുന്നു. ധര്‍മേന്ദ്രയുടെ രണ്ടാമത്തെ ഭാര്യയാണ് ഹേമ മാലിനി. നടി ഇഷ ഡിയോളും അഹാന ഡിയോളുമാണ് ഇരുവരുടേയും മക്കള്‍.

Summary

Hema Malini remembers Dharmendra in an emotional post. says he was everything to her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

shashi tharoor, cjp protest, dharmendra pradhan
Dharmendra Pradhan
Dharmendra Pradhan
Hema Malini talks about Dharmendra's last wish for the family
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com