''ഗോവയില്‍ മുറിയെടുത്ത് ടിവിയും കണ്ടിരുന്നു, അഞ്ച് ദിവസം കഴിഞ്ഞിട്ടും പാട്ടില്ല'; റഹ്മാനെ അടിക്കാന്‍ തോന്നിയെന്ന് രാം ഗോപാല്‍ വര്‍മ

ആ അഞ്ച് ദിവസവും റഹ്മാന്‍ ടിവിയും കണ്ടിരിക്കുകയായിരുന്നു.
AR Rahman, RGV
AR Rahman, RGVഫയല്‍
Updated on
1 min read

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് രാം ഗോപാല്‍ വര്‍മ. സത്യ, കമ്പനി, കോന്‍, സര്‍ക്കാര്‍ തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റി വിട്ട സംവിധായകനാണ് ആര്‍ജിവി. ഇന്ന് തന്റെ പ്രതാപകാലത്തിന്റെ നിഴലായി മാറിയെങ്കിലും അനുരാഗ് കശ്യപ് മുതല്‍ മനോജ് വാജ്‌പേയ് വരെ പ്രതിഭകളുടെ നീണ്ടൊരു നിരയെ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ചതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് മാത്രമുള്ളതാണ്.

AR Rahman, RGV
'എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു; ചിരഞ്ജീവി സാർ മോശമാണെന്നല്ല ഞാൻ പറഞ്ഞത്'

ആര്‍ജിവിയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാണ് രംഗീല. ഊര്‍മിള മണ്ഡോദ്കര്‍, ജാക്കി ഷ്രോഫ്, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയിലൂടെയാണ് ആര്‍ജിവി ബോളിവുഡില്‍ വരവവറിയിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റുകളായിരുന്നു. എആര്‍ റഹ്മാന്‍ ആയിരുന്നു പാട്ടുകളൊരുക്കിയത്. അന്ന് തനിക്ക് പാട്ടുകള്‍ നല്‍കാന്‍ റഹ്മാന്‍ കാത്തു നിര്‍ത്തിച്ചിട്ടുണ്ടെന്നാണ് ആര്‍ജിവി പറയുന്നത്.

AR Rahman, RGV
'നീ ചാകണം, എന്നാലേ എനിക്ക് സമാധാനം കിട്ടൂ'; സവാദ് വീണ്ടും ബസിലെന്ന് മസ്താനി; നീ ഒടുക്കത്തെ കളി കളിക്കെന്ന് സവാദിന്റെ മറുപടി

''ഞങ്ങള്‍ ഹേയ് രാമ പാട്ട് ചിട്ടപ്പെടുത്താനായി ഗോവയിലേക്ക് പോയി. അഞ്ച് ദിവസം ഞങ്ങള്‍ അവിടെയുണ്ടായിരുന്നു. രാമു, ഞാന്‍ ഒന്ന് ചിന്തിക്കുന്നണ്ട്. നാളെ കേള്‍പ്പിച്ചു തരാം എന്ന് അദ്ദേഹം ആദ്യത്തെ ദിവസം പറഞ്ഞു. രണ്ടാം ദിവസം മറ്റൊന്നു പറഞ്ഞു. മൂന്നാം ദിവസം വേറൊന്ന്. അങ്ങനെ അഞ്ച് ദിവസം തീര്‍ന്നു. പിന്നെ പറഞ്ഞത്, ഞാന്‍ ചെന്നൈയില്‍ പോയ ശേഷം അവിടുന്ന് അയച്ചു തരാം എന്നായിരുന്നു'' ആര്‍ജിവി പറയുന്നു.

''പിന്നെ അദ്ദേഹം പറഞ്ഞത്, അടുത്ത തവണ ഹോട്ടല്‍ മുറിയെടുക്കുമ്പോള്‍ ടിവി ഇല്ലാത്ത റൂമെടുക്കണം എന്നാണ്. കാരണം ആ അഞ്ച് ദിവസവും റഹ്മാന്‍ ടിവിയും കണ്ടിരിക്കുകയായിരുന്നു. എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ തോന്നി. പക്ഷെ അദ്ദേഹം എന്നെ ഹേയ് രാമ എന്ന പാട്ട് കേള്‍പ്പിച്ചു. മഹത്തായ കാര്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ കൂടി വേണ്ടി വരുമെന്ന് തോന്നുന്നു. ഒടുവില്‍ അതിനെല്ലാം അര്‍ത്ഥമുണ്ടായി. അത് അദ്ദേഹം തെളിയിച്ചു തന്നു'' എന്നും റഹ്മാന്‍ പറയുന്നു.

Summary

RGV wanted to hit AR Rahman as he made him wait for 5 days for Rangeela music. The composure was watching tv all these days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com