'നീ ചാകണം, എന്നാലേ എനിക്ക് സമാധാനം കിട്ടൂ'; സവാദ് വീണ്ടും ബസിലെന്ന് മസ്താനി; നീ ഒടുക്കത്തെ കളി കളിക്കെന്ന് സവാദിന്റെ മറുപടി

'റീച്ച് കുറയുമ്പോള്‍ കണ്ടന്റ് ഇല്ലാതാകുമ്പോള്‍ നിനക്ക് എന്റെ ചോര തന്നെ കുടിക്കണം, എല്ലാതെ നിനക്ക് എന്ത്?'
Savad, Mastaani
Savad, Mastaaniഇന്‍സ്റ്റഗ്രാം
Updated on
2 min read

ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ സവാദിനെതിരെ നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കര.. തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറുന്ന സവാദിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു മസ്താനിയുടെ പ്രതികരണം. സവാദ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നും അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കണമെന്നുമാണ് മസ്താനി പറയുന്നത്.

Savad, Mastaani
ചിരിയും റൊമാൻസും ത്രില്ലറും; ഈ ആഴ്ച ഒടിടിയിൽ 'പെറ്റ് ഡിറ്റക്ടീവും', പുത്തൻ റിലീസുകളിതാ

''പരാജയപ്പെട്ടൊരു സംവിധാനം ഇങ്ങനെയാകും. അറിയപ്പെടുന്നൊരു ലൈംഗിക അതിക്രമി, കുറ്റാരോപിതന്‍ സ്വതന്ത്ര്യനായി നടക്കുകയാണ്. വീണ്ടും ബസുകളില്‍ കയറിക്കൊണ്ട്. ബസു കയറി കഷ്ടപ്പെട്ട് ജോലിയ്ക്ക് പോകുന്ന ആ യുവാവിനെ ഞാന്‍ വീണ്ടും ഹണി ട്രാപ്പ് ചെയ്യാന്‍ നോക്കുകയാണോ? അല്ല. ഞാന്‍ അതിന് ശേഷം ബസില്‍ കയറിയിട്ടില്ല. ബസ് എനിക്ക് ട്രോമയാണ്. രണ്ട് പെണ്‍കുട്ടികള്‍ പരാതിപ്പെട്ട, ഇത്രയും വൈറലായി, സീനുണ്ടാക്കി, എന്നിട്ടും അവനില്ലേ ട്രോമ? അവനിതൊന്നും ബാധകമല്ലേ? അന്തസായി വീണ്ടും ബസ് കയറിയിറങ്ങി നടക്കുകയാണ്.'' മസ്താനി പറയുന്നു.

Savad, Mastaani
'ഒരു മണിക്കൂറിന് എത്രയാണ് നിങ്ങളുടെ റേറ്റ്? എന്തും ചെയ്യാം, ഒരവസരം തരൂ'; വൈറലായതോടെ നേരിടേണ്ടി വരുന്നതിനെപ്പറ്റി ഗിരിജ

''തൃശ്ശൂര്‍ ബസ് സ്റ്റാന്റില്‍ വച്ചാണ് കാണുന്നതെന്ന് എന്റെയടുത്ത് കുറേപ്പേര്‍ പറഞ്ഞു. തൃശ്ശൂര്‍ ബസ് കയറാന്‍ പോകുന്ന കുട്ടികളും അമ്മമാരും സൂക്ഷിക്കുക. മാസ്‌ക് വച്ചാണ് നടക്കുന്നത്. കണ്ടാല്‍ അവനെ തിരിച്ചറിയണം. സേഫായിരിക്കണം. വിഡിയോ അയച്ചു തന്നവര്‍ എന്നോട് പറഞ്ഞത് ഒരു ബസില്‍ നിന്നിറങ്ങി അടുത്ത ബസിലേക്ക് കയറിയപ്പോഴാണ് അവര്‍ ഈ വിഡിയോ എടുത്തതെന്നാണ്. പിന്നാലെ കയറി ബഹളം വച്ചു'' എന്നും മസ്താനി പറയുന്നു.

''ഞാന്‍ പണ്ടേ പറഞ്ഞിരുന്നില്ലേ നിന്നെ വെറുതെ വിടില്ലെന്ന് സവാദേ. നീ ജയിലില്‍ ആയാല്‍ പോരാ, നീ ചാകണം. എന്നാലേ എനിക്ക് സമാധാനം കിട്ടൂ. നീ ഇറങ്ങ്. നിന്നെ തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്ന് തല്ലും'' എന്നും മസ്താനി സ്റ്റോറിയായി പങ്കുവച്ച വിഡിയോയില്‍ പറയുന്നുണ്ട്. മസ്താനിയുടെ പോസ്റ്റിന് കമന്റിലൂടെ മറുപടി നല്‍കി സവാദുമെത്തി.

''ഇടക്ക് റീച്ച് കുറയുമ്പോള്‍ കണ്ടന്റ് ഇല്ലാതാകുമ്പോള്‍ നിനക്ക് എന്റെ ചോര തന്നെ കുടിക്കണം, എല്ലാതെ നിനക്ക് എന്ത്? എന്നെ ചീറ്റ് ചെയ്തിട്ട് എന്നേക്കാള്‍ കൂടുതല്‍ തെറി വിളി കേട്ട നീ സ്വഭാവികമായും വിജയിക്കാന്‍ എന്ത് തോന്ന്യാസവും കാണിക്കും അതൊക്ക നീ ചെയ്ത് പക്ഷേ നീ വീണ്ടും വെളുപ്പിക്കാന്‍ വേണ്ടി കളിക്കേണ്ട കളിയൊക്ക കളി, എല്ലാം നഷ്ടമായാലും നിന്റെ ഇതുപോലുള്ള പോസ്റ്റുകള്‍ ചിന്തിക്കുന് ചിലര്‍ക്ക് എന്റെ കൂടെ നില്‍ക്കാന്‍ പറ്റുന്നുണ്ട് എന്ന് മനസ്സിലായി തുടങ്ങി, നീ കളിക്ക് ഒടുക്കത്ത കളി'' എന്നായിരുന്നു സവാദിന്റെ മറുപടി.

''എത്ര ന്യായികരിച്ചിട്ടും എല്ലാ വിധ തോന്ന്യാസം കാട്ടിയിട്ടും പൂര്‍ണമായി നിനക്ക് വെളുപ്പിക്കാന്‍ പറ്റുന്നില്ല ലേ എന്റെ പിറകെ ഞാന്‍ പോകുന്ന വഴിയില്‍ ഇങ്ങന നടന്നോ എന്നിട്ട് ന്യായീകരിച്ച് ന്യയീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂര്‍ണമായി വെളുക്കാന്‍ നോക്ക്, വീഡിയോ എടുക്കാന്‍ പിറക വന്ന മോന്‍ നല്ലോണം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നടക്കുന്ന വീഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നു'' എന്നും സവാദ് പറയുന്നുണ്ട്. ''തെറി കേട്ട നീ വീണ്ടും എന്റെ പിറകെ വരുന്നത് സ്വാഭാവികം, നീ വിജയിക്കാന്‍ എന്ത് വൃത്തികേടും കാണിക്കും, നീ ചെയ്യേണ്ടതൊക്ക ചെയ്യ് , നിനക്ക് വളരാന്‍ എന്റെ ചോര കുടിക്കാതെ പറ്റില്ലല്ലോ, നീ കളിക്ക് ഒടുക്കത്തെ കളി'' എന്നും സവാദ് പറയുന്നു.

ബസ് യാത്രയ്ക്കിടെ തന്നോട് ലൈംഗികാതിക്രമം കാണിച്ച സവാദിനെ വിഡിയോയിലൂടെ മസ്താനി തുറന്ന് കാണിച്ചതും തുടര്‍ന്ന് സവാദിനെ അറസ്റ്റ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

Summary

Mastaani aka Nandita Shankara slams failed system as Savad again travels in bus. shares video. Savad appears in her comment box.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com