'സല്‍മാന്‍ ഖാന്‍ ഗുണ്ട, കുടുംബം പ്രതികാരദാഹികള്‍; എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും'; സൂപ്പര്‍ താരത്തിനെതിരെ ദബാംഗ് സംവിധായകന്‍

ദബാംഗ് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ്
Salman Khan
Salman Khanഫയല്‍
Updated on
1 min read

സല്‍മാന്‍ ഖാനും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അഭിനവ് കശ്യപ്. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ കൂടിയായ അഭിനവ് സംവിധാനം ചെയ്ത ചിത്രമാണ് ദബാംഗ്. സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദബാംഗ് പതിനഞ്ച് വര്‍ഷം പിന്നിടുകയാണ്.

Salman Khan
'അടുത്തറിയുമ്പോള്‍ ഉടഞ്ഞുപോകാത്ത വിഗ്രഹം; എന്റെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ'; ഉള്ളുതൊട്ട് മമ്മൂട്ടിയെക്കുറിച്ചുള്ള ചന്തുവിന്റെ വാക്കുകള്‍

സല്‍മാന്റെ കുടുംബം പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള അവസരവും മറ്റ് പല സിനിമകള്‍ സംവിധാനം ചെയ്യാനുള്ള അവസരങ്ങളും തന്നില്‍ നിന്നും തട്ടിയകറ്റിയെന്നുമാണ് അഭിനവ് കശ്യപ് പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനവ് കശ്യപിന്റെ പ്രതികരണം.

Salman Khan
'എന്റെ പാര്‍ട്ട് ടൈം ചേച്ചി, ചിലപ്പോള്‍ അമ്മ, വല്ലപ്പോഴും മകള്‍'; അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിയും സുപ്രിയയും

''സല്‍മാന്‍ ഖാന് ഒന്നിലും ഇടപെടില്ല. അഭിനയത്തില്‍ പോലും താല്‍പര്യമില്ല. കഴിഞ്ഞ 25 വര്‍ഷമായി അങ്ങനെയാണ്. ജോലിക്ക് വരുന്നത് തന്നെ അനുഗ്രഹമായിട്ടാണ്. താരമായിരിക്കുന്നതിന്റെ അധികാരത്തിലാണ് അഭിനയത്തിലല്ല അദ്ദേഹത്തിന് താല്‍പര്യം. അയാള്‍ ഒരു ഗുണ്ടയാണ്. ദബാംഗിന് മുമ്പ് എനിക്ക് ഇക്കാര്യം അറിയില്ലായിരുന്നു. സല്‍മാന്‍ മര്യാദയില്ലാത്ത, വൃത്തികെട്ട മനുഷ്യനാണ്'' എന്നാണ് അഭിനവ് കശ്യപ് പറയുന്നത്.

സല്‍മാന്‍ ഖാന്റെ കുടുംബത്തിന് ബോളിവുഡില്‍ വലിയ സ്വാധീനമുണ്ടെന്നും പലരുടേയും തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും അഭിനവ് പറയുന്നുണ്ട്. തങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ''അവര്‍ പ്രതികാരബുദ്ധിയുള്ളവരാണ്. എല്ലാം അവരുടെ നിയന്ത്രണത്തിലാണ്. അവരെ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങളുടെ പിന്നാലെ വരും'' എന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ സഹോദരന്‍ അനുരാഗ് കശ്യപിന് 2003 ല്‍ തേരെ നാം ചെയ്യുന്ന സമയത്തും സമാന അനുഭവമുണ്ടായിട്ടുണ്ട്. ദബാംഗ് ചെയ്യുന്ന സമയത്ത് അനുരാഗ് തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അഭിനവ് പറയുന്നു. നേരത്തെ 2020ല്‍ തന്റെ കരിയര്‍ തകര്‍ത്തത് സല്‍മാന്‍ ഖാന്‍ ആണെന്ന് അഭിനവ് പറഞ്ഞിരുന്നു. ദബാംഗിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു.

Summary

Dabaang director Abhinav Kashyap calls Salman Khan a gunda. says his family will come after you if you disagrees with them.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com