'എന്റെ പാര്‍ട്ട് ടൈം ചേച്ചി, ചിലപ്പോള്‍ അമ്മ, വല്ലപ്പോഴും മകള്‍'; അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിയും സുപ്രിയയും

നിനക്ക് 11 വയസായെന്ന് വിശ്വസിക്കാനാകുന്നില്ല
Prithviraj and Family
Prithviraj and Familyഇന്‍സ്റ്റഗ്രാം
Updated on
1 min read

മകള്‍ അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വിരാജും സുപ്രിയ മേനോനും. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകളിലൂടേയാണ് ഇരുവരും മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ചിലപ്പോഴൊക്കെ തന്റെ ചേച്ചിയും അമ്മയും തെറാപ്പിസ്റ്റുമാകുന്ന മകളാണ് അലംകൃതയെന്നാണ് പൃഥ്വിരാജ് പറയുന്നത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇരുവരും പങ്കിട്ടിട്ടുണ്ട്.

Prithviraj and Family
'പനി പിടിച്ച് കിടന്നപ്പോള്‍ ലാലേട്ടന്‍ മുടിയില്‍ തഴുകി; അച്ഛനേയും അമ്മയേയും ഓര്‍മ്മ വന്നു'; ഹൃദയം നിറഞ്ഞ് സംഗീത്

''എന്റെ പാര്‍ട്ട് ടൈം മൂത്ത സഹോദരിയ്ക്ക്, ചിലപ്പോഴൊക്കെ അമ്മയാകുന്നവള്‍ക്ക്, മുഴുവന്‍ സമയ തെറാപ്പിസ്റ്റിന്, വല്ലപ്പോഴുമൊരിക്കല്‍ മകളാകുന്നവള്‍ക്ക് ജന്മദിനാശംസകള്‍. നിന്നെ ഞാന്‍ ആകാശത്തോളം സ്‌നേഹിക്കുന്നു. എന്നും എന്റെ ബ്ലോക്ബസ്റ്ററായിരിക്കും നീ. മമ്മയും ഡാഡയും നിന്നെയോര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു. നീയെന്നും ഞങ്ങളുടെ സണ്‍ഷൈന്‍ ആയിരിക്കും'' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.

Prithviraj and Family
46 വര്‍ഷത്തിനു ശേഷം ആണ്ടവരും തലൈവരും ഒരുമിക്കുന്നു; 'ടൈം ആയെന്ന്' കമല്‍ഹാസന്‍

മകള്‍ക്ക് 11 വയസായെന്നും കൗമാരത്തിലേക്ക് അവള്‍ കടക്കുകയാണെന്നും വിശ്വസിക്കാനാകുന്നില്ലെന്നാണ് സുപ്രിയ പറയുന്നത്. ആലിയുടെ അച്ഛനും അമ്മയുമാകാന്‍ സാധിച്ചതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും സുപ്രിയ പറയുന്നുണ്ട്.

''ഞങ്ങളുടെ ഗോള്‍ഡന്‍ ഗേള്‍ ആലിയ്ക്ക് ജന്മദിനാശംസകള്‍. നിനക്ക് ഇന്ന് 11 വയസായെന്നും ടീനേജിലേക്ക് കടക്കുകയാണെന്നും എനിക്ക് വിശ്വസിക്കാനാകുന്നില്ല. കനിവും അനുകമ്പയുമുള്ളൊരു കുട്ടിയായുള്ള നിന്റെ വളര്‍ച്ച കാണുക മനോഹരമായിരുന്നു. നിന്റെ രക്ഷിതാക്കാളാകാന്‍ സാധിച്ചതില്‍ മമ്മയും ഡാഡയും അഭിമാനിക്കുന്നു. ലോകത്തിലെ സകല സ്‌നേഹവും ഭാഗ്യവും നിനക്ക് ഞങ്ങള്‍ ആശംസിക്കുന്നു. ജന്മദിനാശംസകള്‍ ആലി'' എന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്.

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. താരങ്ങളും കമന്റുകളിലൂടെ ആശംസ അറിയിക്കുന്നുണ്ട്. വളരെ അപൂര്‍വ്വമായി മാത്രമാണ് പൃഥ്വിയും സുപ്രിയയും മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കാറുള്ളൂ. അതുകൊണ്ട് തന്നെ പോസ്റ്റും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Summary

Prithviraj and Supriya wishes daughter Ally a happy birthday. Prithviraj calls her his part time big sister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com