'പനി പിടിച്ച് കിടന്നപ്പോള്‍ ലാലേട്ടന്‍ മുടിയില്‍ തഴുകി; അച്ഛനേയും അമ്മയേയും ഓര്‍മ്മ വന്നു'; ഹൃദയം നിറഞ്ഞ് സംഗീത്

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം
Sangeeth Prathap
Sangeeth Prathapഇന്‍സ്റ്റഗ്രാം
Updated on
1 min read

ലോകയുടെ മിന്നും ഫോമിനിടയിലും ഫൗസ്ഫുള്‍ ഷോകളുമായി നിറഞ്ഞോടുകയാണ് ഹൃദയപൂര്‍വ്വം. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ഒരിടവേളയ്ക്ക് ശേഷം ഒരുമിച്ച ചിത്രം കുടുംബ പ്രേക്ഷകരുടെ മനസ് കയ്യടുക്കുകയാണ്. ഇതിനോടകം തന്നെ 50 കോടി പിന്നിട്ട ചിത്രം വരും ദിവസങ്ങളിലും ഈ നില തുടരുമെന്നാണ് കരുതപ്പെടുന്നത്.

Sangeeth Prathap
46 വര്‍ഷത്തിനു ശേഷം ആണ്ടവരും തലൈവരും ഒരുമിക്കുന്നു; 'ടൈം ആയെന്ന്' കമല്‍ഹാസന്‍

ഹൃദയപൂര്‍വ്വത്തിന് ലഭിക്കുന്ന കയ്യടികളില്‍ ഏറിയ പങ്കും മോഹന്‍ലാല്‍-സംഗീത് പ്രതാപ് കൂട്ടുകെട്ടിനുള്ളതാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെക്കുറിച്ചാണ് സിനിമ കണ്ടിറങ്ങിയവര്‍ ഏറേയും സംസാരിക്കുന്നത്. പ്രേമലുവിലെ അമല്‍ ഡേവിസായി കയ്യടി നേടിയ സംഗീത് ഹൃദയപൂര്‍വ്വത്തിലെ ജെറിയായും പ്രേക്ഷകരുടെ മനസ് കവരുകയാണ്.

Sangeeth Prathap
'വയറ്റില്‍ ചവിട്ടി, മുഖത്ത് വള ചേര്‍ത്ത് ഇടിച്ചു, പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നു'; കാമുകന്റെ ക്രൂരത വെളിപ്പെടുത്തി ജസീല

മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നത് എതൊരു അഭിനേതാവിന്റേയും സ്വപ്‌നമാണ്. അങ്ങനെയിരിക്കെ അദ്ദേഹത്തിനൊപ്പം തന്നെ നില്‍ക്കുന്ന കഥാപാത്രമാകാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സംഗീത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചുള്ള മറക്കാനാകാത്തൊരു ഓര്‍മ പങ്കിടുകയാണ് സംഗീത്. ഹൃദയപൂര്‍വ്വത്തിന്റെ സെറ്റില്‍ വച്ച് തനിക്ക് പനി വന്നപ്പോഴുണ്ടായ സംഭവമാണ് സംഗീത് ഓര്‍ക്കുന്നത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

''ഷൂട്ടിങ്ങിനിടെ പനി പിടിച്ച് വിറച്ചു കിടന്നപ്പോള്‍ ലാലേട്ടന്റെ മുറിയില്‍ കൊണ്ടുപോയാണ് ഡോക്ടറും നഴ്‌സും ഇഞ്ചക്ഷനും മരുന്നും തന്നത്. അവിടെ വന്ന് എന്റെ തലയില്‍ തഴുകിക്കൊണ്ട് ഡോക്ടറോട് ലാലേട്ടന്‍ ഇവന്റെ അസുഖം എങ്ങനെയുണ്ടെന്ന് അന്വേഷിക്കുന്ന രംഗം മനസില്‍ മായാതെ കിടക്കുന്നു. കുറച്ചുനേരം ലാലേട്ടന്‍ എന്റെ മുടിയില്‍ തഴുകിയപ്പോള്‍ കണ്ണുനിറഞ്ഞ കുട്ടിക്കാലത്തെ പനി ദിവസങ്ങളേയും അച്ഛന്റേയും അമ്മയും പരിചരണത്തേയും ഓര്‍ത്തുപോയി. അച്ഛനും അമ്മയും കഴിഞ്ഞാല്‍ ആ സ്ഥാനത്ത് ഇന്ന് ലാലേട്ടനാണെന്നോര്‍ക്കുമ്പോള്‍ ചെറുതായൊന്നുമല്ല ഹൃദയം കുളിരുന്നത്'' സംഗീത് പറയുന്നു.

അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടുണ്ട് ലാലേട്ടനില്‍ നിന്നും. നല്ലൊരു മനുഷ്യനാവുക എന്നതാണ് ആദ്യത്തെ കാര്യം. ഓഫ് സ്‌ക്രീനില്‍ ലാലേട്ടന്‍ ആളുകളോട് പെരുമാറുന്ന രീതി ശരിക്കും സ്പര്‍ശിച്ചിട്ടുണ്ടെന്നും സംഗീത് പറയുന്നു.

ലാലേട്ടനെ കാണണം എന്ന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ചെറിയ സീനായിട്ടുപോലും തുടരും സിനിമയിലേക്ക് പോയതെന്നും സംഗീത് പറയുന്നു. ആസിഫ് അലി പോലും ഒരിക്കല്‍ എടാ എനിക്ക് നിന്നോട് അസൂയ തോന്നുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ലാലേട്ടന്റെ കൂടെ ഒരു സീനെങ്കിലും പങ്കിടുക എന്നത് ഒരുപാട് നടന്മാരുടെ ആഗ്രഹമാണ്. അപ്പോഴാണ് ലാലേട്ടന്റെ കൂടെ ഒപ്പത്തിന് ഒപ്പം നിന്ന് ചിലപ്പോള്‍ ശകാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഒരു മുഴുനീള കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Summary

Sangeeth Prathap shares his experience with Mohanlal. recalls how the legend pampered him when he fell sick during Hridayapoorvam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com