

നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന് പിറന്നാൾ ആശംസകൾ നേർന്ന് ലോകയുടെ സംവിധായകൻ ഡൊമിനിക് അരുൺ. 2017 മുതലുള്ള തങ്ങളുടെ ദീർഘകാല സൗഹൃദത്തെയും പ്രൊഫഷണൽ ബന്ധത്തെയും കുറിച്ച് ഡൊമിനിക് പങ്കുവച്ചിട്ടുണ്ട്. ‘‘പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട കൂട്ടുകാരി. നീ എന്റെ ഏറ്റവും വലിയ അസത്താണ്, ഞാൻ ഉദേശിച്ചത് സ്വത്താണ് എന്നാണ് കേട്ടോ.
ഒരാൾക്ക് ആഗ്രഹിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ഊഷ്മളമായ പെരുമാറ്റമുള്ള, മികച്ച സുഹൃത്താണ് നീ.’’ -ഡൊമിനിക് കുറിച്ചു. ഡൊമിനിക്കിന്റെ പോസ്റ്റിന് കമന്റുമായി ശാന്തിയുമെത്തിയിട്ടുണ്ട്. "ഇങ്ങനെയൊന്ന് എനിക്ക് കിട്ടാൻ 9 വർഷമെടുത്തു.
പക്ഷേ ഒടുവിൽ എനിക്ക് ഒരു പിറന്നാൾ പോസ്റ്റ് കിട്ടി, സുഹൃത്തുക്കളെ! നന്ദി, പ്രിയപ്പെട്ട തല്ലുകൊള്ളി. നല്ല ഫോട്ടോ സെലക്ഷൻ. നന്ദി കല്യാണി പ്രിയദർശൻ. നീയില്ലായിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു".- ശാന്തി കമന്റ് ചെയ്തു. പിന്നാലെ ശാന്തിയുടെ കമന്റിന് മറുപടിയുമായി കല്യാണിയുമെത്തി.
'എനിക്കും പറയാനുണ്ട്' എന്നായിരുന്നു ശാന്തിയെയും ഡൊമിനിക്കിനെയും ടാഗ് ചെയ്ത് കല്യാണി കുറിച്ചത്. ടൊവിനോ തോമസ്, നസ്‌ലിൻ, കല്യാണി പ്രിയദർശൻ, നസ്‌ലിൻ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, നിശാന്ത് സാഗർ തുടങ്ങി നിരവധി പേരാണ് ശാന്തിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
തിയറ്റർ ആർട്ടിസ്റ്റായിരുന്ന ശാന്തി ബാലചന്ദ്രനെ തന്റെ കന്നിചിത്രമായ 'തരംഗ'ത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിച്ചത് സംവിധായകൻ ഡൊമിനിക് അരുണായിരുന്നു. ഡൊമിനിക് സംവിധാനം ചെയ്ത ലോകയുടെ തിരക്കഥ ഒരുക്കിയത് ശാന്തിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates