'ഇവരെന്താ ചെന്നൈയിൽ വോട്ട് ചെയ്യുന്നത് ?'; മറുപടിയുമായി കാളിദാസ് ജയറാം

നിരവധിപ്പേരാണ് നടനെ പിന്തുണച്ചെത്തിയത്.
Kalidas, Jayaram
Kalidas, Jayaramഇൻസ്റ്റ​ഗ്രാം
Updated on
1 min read

ചെന്നൈയിൽ കുടുംബസമേതം വോട്ട് ചെയ്യാനെത്തിയ നടൻ ജയറാമിനും കുടുംബത്തിനും നേരെ സോഷ്യൽ മീ‍ഡിയയിൽ വൻതോതിൽ വിമർശനമുയർന്നിരുന്നു. ദുൽഖറിനും ജയറാമിനും കാളിദാസ് ജയറാമിനും എന്തുകൊണ്ട് തമിഴ്നാട്ടിൽ വോട്ട് എന്ന് ചോദിച്ചുകൊണ്ടുള്ള വ്ലോഗർക്ക് കാളിദാസ് നല്‍കിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

‘‘ഞാൻ ചെന്നൈയിൽ താമസിക്കുന്ന ആളാണ്! അത്രയേ ഉള്ളൂ. ഞാൻ എവിടെയാണോ താമസിക്കുന്നത് അവിടെയാണ് വോട്ട് ചെയ്യുന്നത്.’’–വ്ലോഗറുടെ വിഡിയോയിൽ മറുപടിയായി കാളിദാസ് കുറിച്ചു. നിരവധിപ്പേരാണ് നടനെ പിന്തുണച്ചെത്തിയത്.

'ഇവരൊക്കെ തമിഴൻ ആയിരുന്നോ?', 'അപ്പോൾ ഇവർക്കൊന്നും കേരളത്തിൽ വോട്ടില്ലേ', 'കാളിദാസിന്റെ ഷർട്ട് കണ്ടിട്ട് ടിവികെ ആണെന്ന് തോന്നുന്നല്ലോ', 'പണം ഇവിടെ നിന്ന് വലിച്ചു തമിഴ്നാട്ടിൽ ചെലവ് ആക്കും'- എന്നൊക്കെയാണ് ജയറാമിനും കാളിദാസിനുമെതിരെ സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

Kalidas, Jayaram
'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഭാര്യ പാർവതി, മകൻ കാളിദാസ്, മരുമകൾ തരിണി എന്നിവർക്കൊപ്പമാണ് ജയറാം വോട്ടിങ് ബൂത്തിലെത്തിയത്. മരുമകൾ തരിണിയുടെ കന്നി വോട്ടാണിതെന്നും ജയറാം പറഞ്ഞു. നടൻ ദുൽഖർ സൽമാന്‍, ഉർവശി, റഹ്മാന്‍ എന്നിവരും തമിഴ്നാട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്.

Kalidas, Jayaram
'ഞങ്ങൾ സിറ്റുവേഷൻഷിപ്പിലാണ്; രാകുലിൽ നിന്ന് എനിക്ക് ഒന്നും ഒളിക്കാനില്ല'

ആശകൾ ആയിരം ആണ് ജയറാമിന്റെയും കാളിദാസിന്റെയുമായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വർഷങ്ങൾക്ക് ശേഷമാണ് ഒരു സിനിമയിൽ ഇരുവരും ഒന്നിച്ചെത്തുന്നത്.

Summary

Cinema News: Actor Kalidas Jayaram reacts on chennai vote controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com