ഒളിപ്പിച്ചു വച്ച ബ്രില്യന്‍സ്! ലോകയിലെ നസ്ലെനും സൂപ്പർ ഹിറ്റ് മോഹന്‍ലാല്‍ ചിത്രവും തമ്മിലെന്ത്? കണക്ഷന്‍ വെളിപ്പെടുത്തി സംവിധായകന്‍

നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ലോക
Lokah
Lokahവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി നായികയായ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ നസ്ലെനുമുണ്ട്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. നൂറ് കോടിയിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരിക്കുകയാണ് ലോകയിപ്പോള്‍.

Lokah
'വലിയ കെട്ടിപ്പിടുത്തം, നിന്റെ കഠിനാധ്വാനവും മനക്കരുത്തും'; കല്യാണിയെ അഭിനന്ദിച്ച് പാര്‍വതി; എന്തേ മിണ്ടാത്തത് എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി

ലോകയുടെ മേക്കിംഗും സാങ്കേതിക മികവുമൊക്കെ പ്രശംസിക്കപ്പെടുന്നുണ്ട്. ഇതിനിടെ ഇപ്പോഴും ലോകയും പഴയൊരു പ്രിയദര്‍ശന്‍ സിനിമയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍.

Lokah
'കൂലി ഒരു ടൈം ട്രാവലോ എൽസിയുവോ ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല; പ്രേക്ഷകരുടെ പ്രതീക്ഷകളെ വിമർശിക്കാനില്ല'

ചിത്രത്തില്‍ നസ്ലെന്റെ കഥാപാത്രം സണ്ണിയും കൂട്ടുകാരും താമസിക്കുന്ന ബാംഗ്ലൂരിലെ ഫ്‌ളാറ്റും പരിസരവുമടങ്ങിയ സെറ്റിങ്ങിന് തനിക്ക് പ്രചോദനമായി മാറിയത് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം വന്ദനം ആണെന്നാണ് ഡൊമിനിക് അരുണ്‍ പറയുന്നത്. താന്‍ കടുത്ത പ്രിയദര്‍ശന്‍ ആരാധകന്‍ ആണെന്നും ഡൊമിനിക് പറയുന്നുണ്ട്.

''വന്ദനം. സിമ്പിള്‍. വന്ദനം ആണത്. ഞാനൊരു കടുത്ത പ്രിയദര്‍ശന്‍ ഫാനാണ്. ഇങ്ങനൊരു ഗേള്‍ നെക്‌സ്റ്റ് ഡോര്‍-ബോയ് നെക്‌സ്റ്റ് ഡോര്‍ എന്ന ആലോചന വരുമ്പോള്‍ തന്നെ എന്റെ മനസില്‍ വന്നത് വന്ദനം ആണ്. വന്ദനം ബേസ് ചെയ്തു വരുമ്പോള്‍ ബാംഗ്ലൂര്‍. മനസിലത് കയറി. അത് ഞങ്ങള്‍ ഞങ്ങളുടേതാക്കി മാറ്റാന്‍ ശ്രമിച്ചു. അതുപോലെ തന്നെ തോന്നാതിരിക്കുക എന്നതായിരുന്നു ശ്രമം.ആ സെറ്റിങ്ങിന്റെ ഞങ്ങളുടേതായൊരു വേര്‍ഷന്‍ കൊണ്ടു വരണം എന്നായിരുന്നു'' ഡൊമിനിക് അരുണ്‍ പറയുന്നു.

''അത് വളരെ നന്നായി വന്നുവെന്ന് കരുതുന്നു. കാരണം എന്നെ വിനീത് വിളിച്ചിരുന്നു. അദ്ദേഹം വന്ദനം പരാമര്‍ശിച്ചു. എനിക്ക് സന്തോഷം തോന്നി. എന്നെ ഏറ്റവും കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുള്ളൊരു മേക്കര്‍ ആണ്. അതിനാല്‍ അദ്ദേഹത്തിന്റെ എന്തെങ്കിലുമൊന്ന് വെക്കണമെന്നായിരുന്നു. എല്ലാവര്‍ക്കും അത് മനസിലാകണം എന്നില്ല. പക്ഷെ ചില ആള്‍ക്കാര്‍ക്ക് അത് മനസിലായി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം. അദ്ദേഹത്തോട് പക്ഷെ ഇക്കാര്യം പറഞ്ഞിട്ടില്ല'' എന്നും അദ്ദേഹം പറയുന്നു.

അതേസമയം ബോക്‌സ് ഓഫീസില്‍ ലോക കുതിപ്പ് തുടരുകയാണ്. കേരളത്തിന് പുറത്തും വലിയ സ്വീകരണമാണ് ലോക നേടുന്നത്. ഇതിനോടകം തന്നെ അമ്പതു കോടിയെന്ന കടമ്പ ലോക പിന്നിട്ടിട്ടുണ്ട്. ലോക യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. കൂടുതല്‍ കഥാപാത്രങ്ങളുമായി തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.

Summary

Director Dominic Arun explains how Mohanlal movie Vandanam inspired him to create the world of Sunny in Lokah

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com