'എന്റെ കഥ പറച്ചിൽ ഏറ്റില്ല. സ്നേഹപൂർവ്വം അവരതു നിരസിച്ചു'; വീണ ജോർജ്ജിന് ആശംസയുമായി ജൂഡ്  

'ഓം ശാന്തി ഓശാന'യിൽ അഭിനയിക്കാൻ വീണയെ സമീപിച്ച അനുഭവം പങ്കുവച്ചാണ് ജൂഡിന്റെ ആശംസ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ണ്ടാം പിണറായി സർക്കാരിൽ ആരോ​ഗ്യമന്ത്രിയായി നിശ്ചയിച്ചിരിക്കുരയാണ് വീണ ജോർജ്ജിനെ.ഇതിനുപിന്നാലെ നിരവധിപ്പേരാണ് വീണയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്. പുതിയ ആരോഗ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയവരിൽ സംവിധായകൻ ജൂഡ് ആന്റണി ജോസഫുമുണ്ട്. 'ഓം ശാന്തി ഓശാന' എന്ന തന്റെ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വീണയെ സമീപിച്ച അനുഭവം പങ്കുവച്ചാണ് ജൂഡിന്റെ ആശംസ. സിനിമയുടെ കഥ പറഞ്ഞുകേൾപ്പിക്കാൻ വീണയുടെ ഓഫീസിൽ പോയതിനെക്കുറിച്ച് ജൂഡ് വിവരിച്ചു.

ജൂഡിന്റെ കുറിപ്പ് 

ഓം ശാന്തി ഓശാനയിലെ വൈൻ ആന്റി ആകാൻ ഞാൻ മനസ്സിൽ ആഗ്രഹിച്ചത് ഈ മുഖമാണ്. അന്ന് മാം ഇന്ത്യ വിഷനിൽ ജോലി ചെയ്യുന്നു.  അന്ന് നമ്പർ തപ്പിയെടുത്തു വിളിച്ചു കാര്യം പറഞ്ഞു. നേരെ ഇന്ത്യാ വിഷനിൽ ചെന്ന് കഥ പറഞ്ഞു. അന്ന് ബോക്സ് ഓഫിസ് എന്ന പ്രോഗ്രാം ചെയ്യുന്ന മനീഷേട്ടനും ഉണ്ടായിരുന്നു കഥ കേൾക്കാൻ, എന്റെ കഥ പറച്ചിൽ ഏറ്റില്ല. സ്നേഹപൂർവ്വം അവരതു നിരസിച്ചു . അന്ന് ഞാൻ പറഞ്ഞു ഭാവിയിൽ എനിക്ക് തോന്നരുതല്ലൊ അന്ന് പറഞ്ഞിരുന്നെങ്കിൽ, മാം ആ വേഷം ചെയ്തേനെ എന്ന്. ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി. പൂജയുടെ ജനിക്കാതെ പോയ വൈൻ ആന്റി. അഭിനന്ദനങ്ങൾ മാം. മികച്ച പ്രവർത്തനം കാഴ്ച വക്കാനാകട്ടെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com