Lokesh Kanagaraj, Rajinikanth, Kamal Haasan
Lokesh Kanagaraj, Rajinikanth, Kamal Haasanഎക്സ്‌, ഫെയ്സ്ബുക്ക്

ലോകേഷ് പിണങ്ങിയോ? രജനികാന്തിനെയും കമൽ ഹാസനെയും അൺഫോളോ ചെയ്ത് സംവിധായകൻ

കൂലി ബോക്സോഫീസിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ലോകേഷിന് വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു.
Published on

തമിഴകത്തെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ കൂലിയാണ് ലോകേഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. എന്നാൽ കൂലി ബോക്സോഫീസിൽ പരാജയപ്പെട്ടു എന്ന് മാത്രമല്ല, ലോകേഷിന് വലിയതോതിൽ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു.

അടുത്തിടെ രജനികാന്തിനെയും കമൽ ഹാസനെയും നായകന്മാരാക്കി ഒരു വമ്പൻ സിനിമ ലോകേഷ് സംവിധാനം ചെയ്യാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സിനിമയിൽ നിന്ന് ലോകേഷ് പിന്മാറിയെന്നും റിപ്പോർട്ടുകൾ വന്നു. ഇപ്പോഴിതാ കമൽ ഹാസനെയും രജനികാന്തിനെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് അൺഫോളോ ചെയ്‌തെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാ പ്രേമികൾ.

രജനി-കമൽ സിനിമയിൽ നിന്ന് ഒഴിവാക്കിയതാണോ ഇരുവരെയും ലോകേഷ് അൺഫോളോ ചെയ്യാനുള്ള കാരണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്. അതേസമയം കൂലിയ്ക്ക് മോശം സ്വീകാര്യത ലഭിച്ചതാണ് ലോകേഷിനെ ഈ വമ്പൻ സിനിമയിൽ നിന്ന് ഒഴിവാക്കനുള്ള കാരണമെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

സുന്ദർ സി ആണ് അടുത്ത രജനി സിനിമ ഒരുക്കുന്നത്. കമൽ ഹാസൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം ഔഗ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമ 2027 പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും.തലൈവർ 173 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്.

Lokesh Kanagaraj, Rajinikanth, Kamal Haasan
നടന്‍ ധര്‍മ്മേന്ദ്ര വെന്റിലേറ്ററില്‍; സ്വകാര്യത മാനിക്കണമെന്ന് ഹേമമാലിനി; ആശുപത്രിയിലെത്തി കണ്ട് സണ്ണി ഡിയോളും മകനും

'ഈ നാഴികക്കല്ലായ സഹകരണം ഇന്ത്യൻ സിനിമയിലെ രണ്ട് ഉന്നത ശക്തികളെ ഒന്നിപ്പിക്കുക മാത്രമല്ല, സൂപ്പർ സ്റ്റാർ രജനികാന്തും കമൽ ഹാസനും തമ്മിലുള്ള അഞ്ച് പതിറ്റാണ്ടുകളുടെ സൗഹൃദത്തെയും സാഹോദര്യത്തെയും ആഘോഷിക്കുകയും ചെയ്യുന്നു - തലമുറകളായി കലാകാരന്മാർക്കും പ്രേക്ഷകർക്കും ഒരുപോലെ പ്രചോദനം നൽകുന്ന ഒരു ബന്ധം,' എന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കമൽ കുറിച്ചിരിക്കുന്നത്.

Lokesh Kanagaraj, Rajinikanth, Kamal Haasan
'ഇത് പൊറുക്കാനാകില്ല, അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു'; ധർമേന്ദ്രയുടെ ആരോ​ഗ്യാവസ്ഥ പങ്കുവച്ച് ഹേമ മാലിനിയും ഇഷയും

നേരത്തെ സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് കമൽ ഹാസൻ വെളിപ്പെടുത്തിയിരുന്നു. കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് ഇരുവരുടെയുമായി ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളും തിയറ്ററുകളിൽ പരാജയപ്പെട്ടിരുന്നു.

Summary

Cinema News: Director Lokesh Kanagaraj unfollows Rajinikanth, Kamal Haasan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com