സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചന വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമയുടെ പ്രതികരണമാണ്. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വിവാഹം മരണമാണെന്നും വിവാഹമോചനം പുനർജന്മമാണെന്നും അദ്ദേഹം കുറിച്ചു.
വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്. വിവാഹം കഴിക്കുമ്പോള്‍ എന്തിലേക്കാണ് പോകുന്നത് എന്ന് നിങ്ങള്‍ക്ക് അറിയില്ലായിരിക്കും. അതേസമയം വിവാഹമോചനം നേടുമ്പോള്‍ എന്തില്‍നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമായിരിക്കും. വിവാഹം നരകത്തിലും ഡിവോഴ്‌സ് സ്വര്‍ഗത്തിലുമാണ് നടക്കുന്നത്. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം യുദ്ധമാണ് ഡിവോഴ്‌സെന്നാല്‍ ഗാന്ധിജി സ്വാതന്ത്ര്യം നേടിത്തരുന്നതും. വിവാഹം രോഗമാണ്, ഡിസോഴ്‌സ് രോഗമുക്തിയും. കൂടുതല്‍ വിവാഹങ്ങളും വിവാഹാഘോഷത്തിന്റെ അത്ര നാളുകള്‍പോലും നീണ്ടുനില്‍ക്കുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ സംഗീത് നടക്കുന്നത് വിവാഹമോചനത്തിന് ശേഷമാണ്. അവിടെ വിവാഹമോചിതരായ എല്ലാ സ്ത്രീയ്ക്കും പുരുഷനും പാട്ടുപാടി ഡാന്‍സ് ചെയ്യാം.- രാം ഗോപാൽ വർമ കുറിച്ചു.
വിവാഹമോചനത്തെക്കുറിച്ച് 2017ൽ താൻ നൽകിയ ഒരു അഭിമുഖവും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്. ആദ്യമായല്ല അദ്ദേഹം വിവാഹമോചനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നേരത്തെ ബോളിവുഡ് താരം ആമിർ ഖാനും സംവിധായിക കിരൺ റാവുവും വിവാഹമോചിതരായ സമയത്ത് ട്രോളുകൾ നേരിട്ടപ്പോൾ പിന്തുണയുമായി രാം ഗോപാൽ വർമ രംഗത്ത് എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates