'അക്ഷയ് കുമാറും പ്രിയങ്കയും തമ്മിലുള്ള അടുപ്പം ഭാര്യ അറിഞ്ഞു; 20 കൊല്ലമായി അദ്ദേഹത്തെ കണ്ടിട്ട്'; പിണക്കത്തെക്കുറിച്ച് സംവിധായകന്‍

Akshay Kumar
Akshay Kumarഫയല്‍
Updated on
1 min read

ഒരുകാലത്ത് ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും. പക്ഷെ അന്ദാസ്, ഐത്രാസ്, വക്ത് എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ക്ക് ശേഷം അക്ഷയ് കുമാറും പ്രിയങ്ക ച്രോപയും പിന്നീടൊരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വക്തിന് ശേഷം ബര്‍സാത്ത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു. ഒരു പാട്ടും ചിത്രീകരിച്ചതാണ്. പക്ഷെ ചിത്രത്തില്‍ നിന്നും അക്ഷയ് കുമാര്‍ പിന്മാറി.

Akshay Kumar
'18 മീറ്റർ നീളമുള്ള മതിൽ ഒറ്റ കൈയ്യും വെച്ച് എടുത്ത് ചാടിയ ഇവനെ അടുത്ത ഒളിംപിക്സിൽ പങ്കെടുപ്പിച്ചാൽ മെഡൽ ഉറപ്പാണ്...‌'

അക്ഷയ് കുമാറും പ്രിയങ്ക ചോപ്രയും മാത്രമല്ല അന്ന് രണ്ട് വഴിക്ക് പിരിഞ്ഞത്. അക്ഷയ് കുമാറിന്റെ ദീര്‍ഘകാലത്തെ സുഹൃത്തും, എഴ് സിനിമകള്‍ അദ്ദേഹത്തെ നായകനാക്കി ഒരുക്കുകയും ചെയ്ത സംവിധായകന്‍ സുനീല്‍ ദര്‍ശനവുമായി അന്നത്തോടെ അക്ഷയ് പിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ അന്ന് നടന്നത് എന്താണെന്ന് വെളിപ്പെടുത്തുകയാണ് സുനീല്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുനീല്‍ മനസ് തുറന്നത്.

Akshay Kumar
'കമലും വിജയിയും കാര്‍ത്തിയുമൊന്നുമല്ല, എല്ലാം തുടങ്ങിയത് ഈ നടനില്‍ നിന്നും'; 'എല്‍സിയു'വിന്റെ ഒറിജിന്‍ വെളിപ്പെടുത്തി ലോകേഷ്

''പിരിയും മുമ്പ് അക്ഷയ് കുമാറും പ്രിയങ്കയും മനോഹരമായൊരു പാട്ട് ഷൂട്ട് ചെയ്തിരുന്നു. അവസാന ഷെഡ്യൂളിന്റെ സമയം ആയപ്പോള്‍ അക്ഷയ് എന്നെ സെറ്റിലേക്ക് വിളിപ്പിച്ചു. പൊതുവെ എന്നെ അങ്ങനെ വിളിക്കാറില്ല. നിയന്ത്രിക്കാന്‍ പറ്റാത്ത ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തി ജീവിതത്തില്‍ ചില പ്രതിസന്ധികളുണ്ടെന്നും പറഞ്ഞു. വാക്കുകള്‍ കൃത്യമായി ഓര്‍മ്മയില്ലെങ്കിലും, സിനിമയില്‍ ഒന്നെങ്കില്‍ അക്ഷയ് അല്ലെങ്കില്‍ പ്രിയങ്ക മതി എന്നാണ് അദ്ദേഹം പറഞ്ഞത്'' സുനീല്‍ പറയുന്നു.

''അദ്ദേഹത്തിന് പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടല്ല. പക്ഷെ സാഹചര്യങ്ങള്‍ അത്തരത്തിലായിരുന്നു. മാധ്യമങ്ങള്‍ അവര്‍ക്കിടയില്‍ അടുപ്പം ഉടലെടുത്തതായി പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യയുമറിഞ്ഞു. പതിനെട്ട് മാസം എന്നെ കാത്തു നിര്‍ത്തിയ ശേഷമാണ് അക്ഷയ് തനിക്ക് ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് പറയുന്നത്. ഞാന്‍ ഞെട്ടിപ്പോയി. അക്ഷയ് കുമാറില്‍ നിന്നും അങ്ങനൊന്ന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല'' സംവിധായകന്‍ പറയുന്നു.

തന്നോട് അന്ന് എത്തിക്‌സില്ലാതെ പെരുമാറിയത് അക്ഷയ് കുമാറാണെന്നും അതിനാല്‍ താന്‍ പ്രിയങ്കയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചെന്നാണ് സുനീല്‍ പറയുന്നത്. അക്ഷയ്ക്ക് പകരം ചിത്രത്തില്‍ നായകനായത് ബോബി ഡിയോള്‍ ആയിരുന്നു. പതിയെ താനും അക്ഷയ് കുമാറുമായുള്ള സൗഹൃദവും അവസാനിച്ചു. രണ്ട് പതിറ്റാണ്ടായി താന്‍ അക്ഷയ് കുമാറിനെ കണ്ടിട്ടു പോലുമില്ലെന്നാണ് സുനീല്‍ പറയുന്നത്.

Summary

Director Suneel Dharshan opens Akshay Kumar and Priyanka Chopra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com