കഥ കേൾക്കുന്നതിനിടെ അപമര്യാദയായി പെരുമാറി, അലൻസിയറിന് എതിരെ പരാതിയുമായി വേണു 

പൃഥ്വിരാജിനേയും മഞ്ജുവാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: നടൻ അലൻസിയറിന് എതിരെ പരാതിയുമായി സംവിധായകൻ വേണു. കഥ കേൾക്കുന്നതിനിടയിൽ അപമര്യാദയായി പെരുമാറി എന്നാണ് അലൻസിയറിന് എതിരെയുള്ള ആരോപണം.  സിനിമയിലെ സാങ്കേതിക പ്രവര്‍ത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് വേണു പരാതി നല്‍കിയത്.

ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേള്‍ക്കുന്നതിനിടയില്‍ നടന്‍ മോശമായി പെരുമാറിയെന്നാണ് വേണു പരാതിയിൽ പറയുന്നത്.  ഇതിന് മുൻപ് അലൻസിയറിന് എതിരെ മീടൂ ആരോപണവുമായി നടി രം​ഗത്തെത്തിയതും വിവാദമായിരുന്നു. 

പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്ന കാപ്പ

പൃഥ്വിരാജിനേയും മഞ്ജുവാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. ഇവരെ കൂടാതെ ആസിഫ് അലിയും അന്നാ ബെന്നുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റിങ് ഓഫ് ഡെത്ത് എന്നതാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. 

തിരുവനന്തപുരത്തെ അദൃശ്യ അധോലോകം

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com