'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

ഞാന്‍ പറഞ്ഞത് കുറേപ്പേരെ വേദനിപ്പിച്ചു. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ പറയുന്നതല്ല
Diya Krishna
Diya Krishna
Updated on
1 min read

കുഞ്ഞിനെ വളര്‍ത്താന്‍ ഉപദേശം തരുന്നവര്‍ക്ക് മറുപടിയുമായി ദിയ കൃഷ്ണ. കഴിഞ്ഞ കുറച്ചുനാളുകളായി താന്‍ എന്തുകൊണ്ടാണ് വ്‌ളോഗുകള്‍ ചെയ്യാതിരിക്കുന്നത് എന്ന് പറയുകയാണ് ദിയ പുതിയ വിഡിയോയില്‍. സോഷ്യല്‍ മീഡിയയിലുടെ ജീവിതം അമിതമായി തുറന്ന് കാണിക്കാന്‍ താനിപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരം പറയുന്നത്. ഒരു പരിധിയ്ക്ക് അപ്പുറമുള്ള ഉപദേശങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്നും ദിയ പറയുന്നു.

Diya Krishna
'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

''ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് വ്‌ളോഗ് ചെയ്യുന്നത്. ഒട്ടും സമയമില്ല. ഒരു മൈ ഡിയര്‍ കുട്ടിച്ചാത്തന് പിന്നാലെ ഓടുകയാണ്. കുട്ടിയോടൊപ്പമുള്ള ജീവിതം അമിതമായി കാണിക്കേണ്ടന്നാണ് എന്റെ കാഴ്ചപ്പാട്. ഒരുപാട് അഭിപ്രായങ്ങള്‍ വരും. കുഞ്ഞിന് അത് കൊടുക്കരുത്, ഇത് കൊടുക്കരുത്, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് ഇങ്ങനെ ഒരുപാട് അഭിപ്രായങ്ങള്‍ വരും. എല്ലാ വീടുകളിലും കുഞ്ഞുങ്ങളുണ്ട്. എല്ലാവരും ഓരോ രീതിയിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ഓരോരുത്തര്‍ക്കും അവരവരുടേതായ രീതികളുണ്ട്. അത് നമ്മള്‍ വളര്‍ന്നു സാഹചര്യങ്ങളും നമ്മളുടെ രീതികളും അനുസരിച്ചിരിക്കും'' താരം പറയുന്നു.

Diya Krishna
'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

''എല്ലാത്തിനുമുപരിയായി ഇവന്‍ എന്റെ വയറ്റില്‍ നിന്നാണ് വന്നത്. ഇവന് ഇഷ്ടമില്ലാത്തത് എന്താണ്, ഇഷ്ടമുള്ളത് എന്താണ്, എന്തിട്ടാല്‍ കരയും, എന്ത് ഇട്ടാല്‍ കരയില്ല എന്നൊക്കെ എനിക്കറിയാം. ഈ ലോകത്തിലെ എല്ലാവരേക്കാളും കൂടുതലായി. ഒരു പരിധി കഴിയുമ്പോഴേക്കും ഉപദേശങ്ങള്‍ എനിക്ക് ഇഷ്ടമല്ല. അവസാനത്തെ വിഡിയോയില്‍ ഞാന്‍ പറഞ്ഞത് കുറേപ്പേരെ വേദനിപ്പിച്ചു. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ പറയുന്നതല്ല.''

''എന്റെ പോസ്റ്റുകളുടെ താഴെ വന്ന് ചിലര്‍ കമന്റിടും. തങ്ങളുടെ അഭിപ്രായമാണത് എന്നാണ് പറയുക. അതൊരു ഫേക്ക് പ്രൊഫൈലില്‍ നിന്നാണ് പറയുന്നതെങ്കില്‍ പോലും വ്യക്തിത്വത്തിന് വേണ്ടി അവര്‍ തര്‍ക്കിക്കുന്നതാണ്. ഞാനെന്ന് പറയുന്ന വ്യക്തിയ്ക്കും സ്വന്തമായ അഭിപ്രായവും വ്യക്തിത്വവുമുണ്ട്. എന്റെ അഭിപ്രായമാണ് എന്റ് വ്‌ളോഗില്‍ പറയുന്നത്. നിങ്ങള്‍ വേദനിക്കേണ്ട കാര്യമില്ല. അല്ലെങ്കില്‍ നിങ്ങള്‍ പറയുന്നത് മറ്റുള്ളവര്‍ക്കും വേദനിക്കുമോ എന്ന് ചിന്തിച്ചിട്ട് വേണം കമന്റിടാന്‍. വെറുതെ കമന്റിടരുത്'' എന്നും ദിയ പറയുന്നു.

''വ്‌ളോഗ് എടുക്കാതിരുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. അതിലൊന്ന് ഇതാണ്. വല്ലാതെ ഓപ്പണ്‍ ബുക്കായി ജീവിക്കാന്‍ പറ്റില്ല. നിങ്ങളുടെ വീട്ടിലെ കുഞ്ഞിനെ വളര്‍ത്തുന്നത് പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ലല്ലോ. അത് കാണുമ്പോള്‍ നിങ്ങളും ചിന്തിക്കും അതെന്താ എന്റെ കുഞ്ഞിനെ വളര്‍ത്തുന്നത് പോലെ വളര്‍ത്തിയാല്‍ എന്ന്. ആ ചിന്ത തെറ്റാണ്. അത് ആരേയും തോന്നിപ്പിക്കാതിരിക്കാനാണ് മാറി നിന്നത്. കുഞ്ഞ് ഹാപ്പിയായും ആരോഗ്യത്തോടേയുമിരിക്കുന്നു'' എന്നും ദിയ കൃഷ്ണ പറയുന്നുണ്ട്.

Summary

Diya Krishna gives reply to advicers of parenting. Reveals why she stepped away from vlogging for sometime.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com