'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

ഹൈക്കുവിന്റെ ചിത്രീകരണം ഇന്ന് തുടങ്ങി.
Haiku
HaikuSpecial Arrangement
Updated on
1 min read

ഹൈക്കുവിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്. ഏകനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഹൈക്കുവിന്റെ ചിത്രീകരണം ഇന്ന് തുടങ്ങി. ഇടുക്കിയിൽ നടന്ന ഔദ്യോഗിക പൂജയ്ക്കും സ്വിച്ച് ഓൺ കർമ്മത്തിനും പിന്നാലെയാണ് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന 'ഹൈക്കു'വിന്റെ ചിത്രീകരണം ആരംഭിച്ചത്.

'പേരൻപ്', 'തരാമണി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ റാം ചടങ്ങിൽ ആദ്യ ക്ലാപ്പടിക്കുകയും ടീമിന് ആശംസകൾ നേരുകയും ചെയ്തു. വിഷൻ സിനിമ ഹൗസിന്റെ ബാനറിൽ ഡോ ഡി അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന 'ഹൈക്കു' സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്.

നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ജോ' എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ റാം ആണ് ഈ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലേ ഒരുക്കുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് 'കോർട്ട്', 'ബേബി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്.

Haiku
'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'ജോ', 'കോഴിപ്പണ്ണൈ ചെല്ലദുരൈ' എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ഏകൻ നായകനാകുമ്പോൾ, 'മിന്നൽ മുരളി', 'ശേഷം മൈക്കിൽ ഫാത്തിമ' എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ്, 'കോർട്ട്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Haiku
'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

ചിത്രീകരണം തുടങ്ങുന്നതിന് മുൻപേയുള്ള നെറ്റ്ഫ്ലിക്സിന്റെ ഈ ഏറ്റെടുക്കൽ സിനിമയുടെ ഗുണമേന്മയിലുള്ള വലിയ ആത്മവിശ്വാസത്തെയാണ് പ്രകടമാക്കുന്നത്. പരിചയസമ്പന്നരായ സാങ്കേതിക പ്രവർത്തകരും കഴിവുറ്റ താരങ്ങളും ഒന്നിക്കുന്ന 'ഹൈക്കു'വിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

Summary

Cinema News: Haiku movie start rolling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com