'എന്റെ അമ്മ അവനെ തൊഴണോ, കാലില്‍ തൊട്ട് വണങ്ങണോ?'; ഭര്‍ത്താവിനെ അമ്മ അപമാനിച്ചെന്ന് വിമര്‍ശനം; മറുപടി നല്‍കി ദിയ കൃഷ്ണ

അശ്വിന്‍ ഗണേഷിനെ സിന്ധു അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം
diya krishna
Diya Krishna ഇന്‍സ്റ്റഗ്രാം
Updated on
1 min read

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ കൃഷ്ണ. കൃഷ്ണ കുമാറിന്റെ മകള്‍, അഹാന കൃഷ്ണയുടെ സഹോദരി എന്നതിലൊക്കെ ഉപരിയായി സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട് ദിയയ്ക്ക്. ആരാധകരെ പോലെ തന്നെ വിമര്‍ശകരും ദിയയ്ക്കുണ്ടെന്നാണ് വസ്തുത.

diya krishna
മകള്‍ക്ക് മരുന്ന് വാങ്ങാന്‍ 150 രൂപയില്ല, മരണം മുന്നില്‍ കണ്ട ജീവിതം; ഇന്ന് ഇഎംഐ മാത്രം ഒന്നര ലക്ഷം; ട്രോളുകളോട് അഖില്‍ മാരാര്‍

ദിയ കൃഷ്ണ പങ്കുവച്ച പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കടുത്ത വിമര്‍ശനങ്ങളാണ് വിഡിയോയുടെ കമന്റ് ബോക്‌സ് നിറയെ. ദിയയുടെ അമ്മ സിന്ധു കൃഷ്ണയ്‌ക്കെതിരെയാണ് അധികം വിമര്‍ശനങ്ങളും. വിഡിയോയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെ സിന്ധു അപമാനിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

അശ്വിന് സിന്ധു ചിക്കന്‍ കാല് കൊടുത്തില്ലെന്നും ഭക്ഷണം വിളമ്പിക്കൊടുത്തില്ലെന്നും അതിലൂടെ അശ്വിനെ അപമാനിച്ചുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ദിയ തന്നെ മറുപടിയുമായി എത്തിയിട്ടുണ്ട്. വിഡിയോയുടെ താഴെ കമന്റിലൂടെയായിരുന്നു ദിയയുടെ മറുപടി.

അശ്വിനെ തന്റെ അമ്മ കാണുന്നത് മകനായിട്ടാണ്. അതിനാലാണ് തങ്ങളോട് സംസാരിക്കുന്നത് പോലെ അശ്വിനോടും സംസാരിക്കുന്നതെന്നാണ് ദിയ പറയുന്നത്. അശ്വിനെ തന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴണോ എന്നും ദിയ വിമര്‍ശകരോട് ആഞ്ഞടിക്കുന്നുണ്ട്.

''എന്ത് വൃത്തികെട്ട കമന്റുകളാണ്. എന്റെ അമ്മ അവനെ കാണുന്നത് സ്വന്തം മകനെപ്പോലെയാണ്. അതുകൊണ്ട് ഞങ്ങളോട് സംസാരിക്കുന്നത് പോലെ തന്നെ അവനോടും സംസാരിക്കും. എന്റെ സഹോദരി അഹാന അവനേക്കാള്‍ രണ്ട് വയസ് മൂത്തതാണ്. എന്റെ ഭര്‍ത്താവാണെന്ന് കരുതി അവനെ കാണുമ്പോഴൊക്കെ എന്റെ അമ്മ എഴുന്നേറ്റ് നിന്ന് തൊഴുകയോ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയോ ചെയ്യണമെന്നില്ല. അവന്റെ അമ്മ എന്നോടും അത് ചെയ്യാറില്ല.'' എന്നാണ് ദിയ പറയുന്നത്.

''ഇത്തരം വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ചിന്തിക്കുക. എനിക്കറിയാം, എന്റെ കുടുംബത്തില്‍ നിന്നല്ലാത്ത ആര്‍ക്കുവേണ്ടിയും നിങ്ങള്‍ ആശങ്കപ്പെടുമെന്ന് എനിക്കറിയാം. പക്ഷെ അത് സാഡിസ്റ്റ് മനോഭാവമാണ്. പിന്നെ, എല്ലായിപ്പോഴും പോസിറ്റീവ് കമന്റിടുന്നവരോട്, എന്റെ അടുത്ത വ്‌ളോഗിലും നിങ്ങളെ പ്രതീക്ഷിക്കുന്നു. എന്നും കടപ്പെട്ടിരിക്കുന്നു'' എന്നും ദിയ പറയുന്നുണ്ട്.

Summary

Diya Krishna replies to comments accussing Sindhu Krishna of insulting Aswin Ganesh. Says she treats him as her son.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com