'എംഡിഎംഎ തിന്നാൻ കൊടുത്തു എന്നൊക്കെ പ്രചരിപ്പിച്ചു, റസൂൽ പൂക്കുട്ടിയുടെ ഭാര്യ അറിയാതിരിക്കാൻ കരുവാക്കി'; സജ്നക്കെതിരെ ദിയ സന

ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.
Diya Sana, Sajna Noor
Diya Sana, Sajna Noorവിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

കൊച്ചി: നടി സ‍ജ്ന നൂറിനെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെന്ന് മുൻ ബി​ഗ് ബോസ് താരം ദിയ സന. തനിക്കെതിരെ സോഷ്യൽ മീ‍ഡിയയിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സൈബർ ബുള്ളിയിങ്ങിന് ഇരയാക്കുന്നുവെന്നാണ് ദിയ സനയുടെ ആരോപണം. താൻ എംഡിഎംഎ ഉപയോഗിക്കുന്നുവെന്ന തരത്തിൽ സജ്‌ന നൂർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ദിയയുടെ ആരോപണം.

കേരളത്തിലെ മാരകമായ ലഹരി ആയിട്ടുള്ള എംഡിഎംഎ അടിച്ചു, എംഡിഎംഎ കാരിയർ ആണ്, എംഡിഎംഎ കുട്ടികൾക്ക് തിന്നാൻ കൊടുത്തു ഇങ്ങനെയൊക്കെയുള്ള പല ആരോപണങ്ങളുടെ പുറത്താണ് താൻ നിൽക്കുന്നതെന്നും ദിയ പറഞ്ഞു. ഈ പ്രചാരണത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും, എന്നാൽ പരിശോധനയിൽ ലഹരി വസ്തുക്കളോ മറ്റേതെങ്കിലും നിയമവിരുദ്ധ വസ്തുക്കളോ കണ്ടെത്താനായില്ലെന്നും ദിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ കൈവശം എല്ലാ കാര്യങ്ങൾക്കും വ്യക്തമായ തെളിവുകളുണ്ടെന്നും, വ്യാജ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമമെന്നും ദിയ ആരോപിച്ചു.

ഇതുസംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. അതേസമയം, ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ദിയ വ്യക്തമാക്കി.

റസൂൽ പൂക്കുട്ടിയുടെ ഭാര്യ ഈ വിഷയം അറിഞ്ഞു കഴിഞ്ഞാലുണ്ടാകുന്ന പ്രശ്നത്തെക്കുറിച്ചും അവർക്കൊപ്പമേ നിൽക്കാൻ പറ്റുള്ളൂ എന്ന രീതിയിലുള്ള നിലപാട് താനെടുത്തതിന്റെ പേരിലാണ് തനിക്ക് നേരെ ഇത്രയും വലിയ ആരോപണങ്ങളുണ്ടായതെന്നും ദിയ പറയുന്നു.

Diya Sana, Sajna Noor
'നിന്റെ മാമനല്ലല്ലോ, എന്റെ ചേട്ടനല്ലേ, എല്ലാര്‍ക്കും അറിയാം കാര്യം'; വിമര്‍ശിച്ചവന് എംജിയുടെ മാസ് മറുപടി
Diya Sana, Sajna Noor
ഹൃത്വിക്കില്‍ നിന്നും 400 കോടി ജീവനാംശം വാങ്ങി സൂസെയ്ന്‍ കാശുകാരിയായോ? വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടി നല്‍കി സഹോദരി
Diya Sana, Sajna Noor
'മോളിവുഡ് ടൈംസും' 'കറക്ക'വും ഒടിടിയിലെത്തി; ഈ ആഴ്ചയിലെ റിലീസുകൾ കാണാം
Summary

Diya Sana allegations against Sajna Noor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com