'നടിയുടെ ശരീരത്തിൽ എത്ര കാക്കപുള്ളികൾ ഉണ്ട്'- അപമാനിച്ച് മാധ്യമ പ്രവർത്തകൻ; വിവാദം (വീഡിയോ) 

'നടിയുടെ ശരീരത്തിൽ എത്ര കാക്കപുള്ളികൾ ഉണ്ട്'- അപമാനിച്ച് മാധ്യമ പ്രവർത്തകൻ; വിവാദം (വീഡിയോ) 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഹൈദരാബാദ്: വാർത്താ സമ്മേളനത്തിനിടെ നടിക്കെതിരെ മോശം ചോദ്യം ചോദിച്ച് മാധ്യമ പ്രവർത്തകൻ. മാധ്യമ പ്രവർത്തകനെതിരെ നടി ട്വീറ്റുമായി രംഗത്തെത്തിയതോടെ സംഭവം വിവാദമായി. നടി നേഹ ഷെട്ടിയോടാണ് മാധ്യമ പ്രവർത്തകനും വിതരണക്കാരനുമായ സുരേഷ് കോനടി അപമാനിക്കുന്ന തരത്തിൽ ചോദ്യം ചോദിച്ചത്.  

ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയിലർ പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിന്റെ ട്രെയിലറിൽ നായകൻ നായികയോട് ശരീരത്തിൽ എത്ര കാക്കപ്പുള്ളികൾ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മാധ്യമ പ്രവർത്തകന്റെ ചോദ്യം ഉയർന്നത്. നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാർഥത്തിൽ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികൾ എണ്ണി തിട്ടപ്പെടുത്തിയോ എന്നായിരുന്നു സുരേഷിന്റെ ചോദ്യം.

സുരേഷിന്റെ ചോദ്യത്തിൽ എല്ലാവരും സ്തബ്ധരായി. നടൻ സിദ്ദു പ്രതികരിച്ചില്ല. മാധ്യമ പ്രവർത്തകന്റെ ചോദ്യം നടി ട്വിറ്ററിൽ പങ്കുവെച്ച് രൂക്ഷമായി വിമർശിച്ചു. സ്ത്രീകളെ ഇയാൾ എങ്ങനെ ബഹുമാനിക്കുന്നുവെന്നത് ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നായിരുന്നു നേഹയുടെ പ്രതികരണം. മാധ്യമ പ്രവർത്തകനെതിരെ ട്വിറ്ററിൽ നിരവധി പേർ രംഗത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com