'പാവം കന്നഡക്കാരി പെൺകുട്ടിയെ നോവിച്ച് ഡിവോഴ്സ് ചെയ്തു'; ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖകൾ

ബാലയും ചന്ദനയും തമ്മിലുള്ള വിവാഹത്തിന്റെ ഡോക്യുമെന്റാണ് പുറത്തുവിട്ടത്
bala amritha
ബാല, അമൃതഇൻസ്റ്റ​ഗ്രാം
Updated on
2 min read

ദ്യ വിവാഹത്തേക്കുറിച്ച് പറയാതെയാണ് ബാല തന്നെ വിവാഹം കഴിച്ചതെന്നുള്ള ​ഗായിത അമൃത സുരേഷിന്റെ തുറന്നു പറച്ചിൽ വലിയ ചർച്ചയാവുകയാണ്. കന്നഡ സ്വദേശിയായ ചന്ദന സദാശിവ എന്ന പെൺകുട്ടിയുമായിട്ടായിരുന്നു ബാലയുടെ ആദ്യ വിവാഹം. ഇപ്പോൾ ചന്ദനയും ബാലയും തമ്മിലുള്ള വിവാഹത്തേക്കുറിച്ചുള്ള തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.

ബാലയും ചന്ദനയും തമ്മിലുള്ള വിവാഹത്തിന്റെ ഡോക്യുമെന്റാണ് ഹിമ നിവേദ് കൃഷ്ണ എന്ന അക്കൗണ്ടിൽ നിന്ന് പുറത്തുവിട്ടത്. ചന്ദന സദാശിവ എന്നൊരു പാവം കന്നടക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവളെ എത്രമേല്‍ നോവിക്കാം അത്രയും നോവിച്ച്, ഡിവോഴ്‌സ് ചെയ്തു, അത് ലോകത്തെയും അമൃതയെയും അറിയിക്കാതെ, അമൃത എന്ന പത്തൊന്‍പതുകാരിയെ വിവാഹം ചെയ്ത ബാല കുമാര്‍ ചെയ്തത് ശരിയായിരുന്നോ?- എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഈ കുറിപ്പ് അമൃത ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിമ നിവേദ് കൃഷ്ണയുടെ കുറിപ്പ്

''അച്ഛനെ സ്നേഹിക്കാൻ ഒരൊറ്റ കാരണം പോലും എനിക്കില്ല''

ഒരു പന്ത്രണ്ടുകാരിയുടെ വാക്കുകളാണ്.

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്നതും പിണങ്ങുന്നതും പിരിയുന്നതും സ്വാഭാവികമാണ്...ഇഷ്ടമില്ലാത്തൊരാൾക്കൊപ്പം കഷ്ടപ്പെട്ട് ജീവിക്കാതെ മാന്യമായി പിരിയുന്നതാണ് ശരിയും...

ആ ബന്ധത്തിൽ മക്കളുണ്ടെങ്കിൽ അവരെ മാന്യമായി പോറ്റുക.ചേരലും പിരിയലുമൊക്കെ മക്കളുടെ ഭാവിയെയോ സ്വകാര്യതയെയോ വ്യക്തിത്വത്തെയോ ബാധിക്കാതെ സംരക്ഷിക്കേണ്ടത് ഇരുവരുടെയും ഉത്തരവാദിത്വമാണ്...വേർപിരിയലിനു ശേഷമുള്ള ജീവിതത്തിൽ ഇരുവരും പരസ്പരം തലയിടരുത്...

ഇത് മാന്യമായ രീതി...

ഇന്നലെ അമൃത - ബാല ദമ്പതികളുടെ കുഞ്ഞിന്റെ വീഡിയോ കണ്ടു..അതിന് ചുവട്ടിൽ ആയിരങ്ങളുടെ കമന്റും.''അമ്മ പറഞ്ഞ് പഠിപ്പിച്ചതല്ലേ''

ആ വാക്കുകൾക്ക് താഴെ അവൾ നേരിട്ടിരിക്കുന്ന അപമാനങ്ങൾ...

അറിയുന്നവരിടുന്ന കമന്റിന് പോലും ആരാധകകീടങ്ങളുടെ ആക്രമണങ്ങൾ....

ഒരാളുടെ വ്യക്തി ജീവിതത്തെപ്പറ്റി അറിയില്ലെങ്കിൽ ഒരു പക്ഷം ചേർന്ന് സംസാരിക്കുക എന്നത് എത്ര മോശമാണ്..അറിയുന്നവർ പറയട്ടെ..

പുറമെ ഒട്ടിച്ചു വച്ച ചിരിയോ ആഘോഷമല്ല അകത്തെ ജീവിതം..

ബാല , നിങ്ങൾ വികാരാധീനനായി സംസാരിച്ചതിന് ചുറ്റും സാന്ത്വനങ്ങളുടെ കുത്തൊഴുക്കുണ്ടായിരുന്നല്ലോ.നിങ്ങൾ ഒരു വട്ടമെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങളുടെ ഈ വിഴുപ്പലക്കലിൽ ഹൃദയം വേദനിക്കുന്ന നിങ്ങളുടെ മകളെപ്പറ്റി...അവൾ സ്കൂളിലും സുഹൃത്തുക്കളുടെ ഇടയിലും അനുഭവിക്കുന്ന ഒറ്റപ്പെടലിനെപ്പറ്റി..കൗമാരത്തിലേക്ക് കാലൂന്നുന്ന ആ കുഞ്ഞു മനസ്സിനെ നിങ്ങളെത്ര വലിയ ട്രോമയിലേക്കാണ് തള്ളി വിടുന്നതെന്ന്?ഓരോ ദിവസവും അവൾ സ്കൂൾ വിട്ട് വരുമ്പോൾ മാനസികമായി അവളെത്ര ത`കർന്നാണെത്തുന്നതെന്ന്??

നിങ്ങളൊരു മനുഷ്യനാണോ?

എല്ലാ മാസത്തിലെയും രണ്ടാംശനി അമൃതക്ക് മെയിൽ അയച്ച ശേഷം കോടതിയിലെത്തി മകളെ കാണാമെന്ന കോടതി വിധിയിരിക്കെ ആദ്യ രണ്ടു തവണയും നിങ്ങളെ കാത്ത് കോടതിയിൽ മകളെയും കൂട്ടി അമ്മയെത്തി. അന്നും നിങ്ങളെത്തിയില്ല.അതിന് കോടതിയിൽ രേഖകളില്ലേ?പിന്നീട് ഇന്നേവരെ ഒരൊറ്റ തവണയെങ്കിലും നിങ്ങൾ മകളെ പോയി കണ്ടിട്ടുണ്ടോ?

സോഷ്യൽ മീഡിയയയിൽ വീഡിയോ വഴിയല്ലാതെ ഒരിക്കലെങ്കിലും ആ കുട്ടിയെ കാണണമെന്ന് അവരോടാവശ്യപ്പെട്ടിട്ടുണ്ടോ?

ഇല്ല എന്നതാണ് സത്യമെന്നിരിക്കേ എന്തിനാണ് ബാല ഈ നാടകങ്ങൾ?

നിങ്ങളെത്രമാത്രം അമൃതയെ ദേഹോപദ്രവം ചെയ്തിട്ടുണ്ടെന്നും ടോർച്ചർ ചെയ്തിട്ടുണ്ടെന്നും ആ കുട്ടി പറഞ്ഞത് അക്ഷരം പ്രതി ശരിയല്ലേ? സോഷ്യൽ മീഡിയയിലെ അന്ധരായ ഫോളോവേർസിനെ പറ്റിക്കാം..പക്ഷേ നിങ്ങളുടെ സ്വന്തം മനസാക്ഷിയെ പറ്റിക്കാനാവുമോ?

നിങ്ങളുടെ ചോരയല്ലേ ഈ കുഞ്ഞ് ? അതിന്റെ ബാല്യവും കൗമാരവും ഇങ്ങനെ മാനസിക വ്യഥയിലാക്കി നശിപ്പിക്കുന്ന നിങ്ങളൊരച്ഛനാണോ?

വൈകുന്നേരം സ്കൂളിൽ നിന്നെത്തി ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരുന്ന് കരയുന്ന നിങ്ങളുടെ മകളെ നിങ്ങൾക്കറിയാമോ?

ആ കുഞ്ഞിന്റെ മാനസികാരോഗ്യത്തെ നശിപ്പിക്കാൻ നിങ്ങൾക്കെന്തധികാരമാണുള്ളത്.

നിങ്ങൾക്ക് മകളെ കാണണം എന്നത് സോഷ്യൽ മീഡിയയിൽ വീഡിയോ ചെയ്താൽ സുക്കൻ ബർഗ് കൊണ്ടു വന്ന് കാണിക്കുമോ?

അമൃതയും ബാലയും ശരിയോ തെറ്റോ ആവട്ടെ..അതവരുടെ ജീവിതമാണ്.ആരെ വേണമെങ്കിലും സ്നേഹിക്കട്ടെ ജീവിക്കട്ടെ..

അതിൽ എത്തിനോക്കുന്നവരോടാണ്,

''ചന്ദന സദാശിവ '' എന്നൊരു പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്ത് ,അത് ലോകത്തെയും അമൃതയെയും അറിയി`ക്കാതെ അമൃത എന്ന പത്തൊൻപതുകാരിയെ വിവാഹം ചെയ്ത ബാല കുമാർ ചെയ്തത് ശരിയായിരുന്നോ?

ഈ പറഞ്ഞത് തെറ്റാണെങ്കിൽ ബാല തിരുത്തട്ടെ..നിയമനടപടികൾ സ്വീകരിക്കട്ടെ...

അമൃതയെ പിരിഞ്ഞ ശേഷം മൂന്നാം വിവാഹം കഴിച്ച എലിസബത്ത് എവിടെ?രക്ഷപെട്ടോടിയില്ലേ?

അമൃതയുടെ വ്യക്തിജീവിതത്തിലേക്ക് കോലിടുന്നവർ ഇതിനുത്തരം പറയൂ...

വിവാഹം കഴിച്ചു പിരിഞ്ഞാൽ പിന്നെ അവരെന്ത് ചെയ്യുന്നു എന്ന് പരസ്പരം എന്തിനെത്തി നോക്കുന്നു? അവരെങ്ങനെയും ജീവിക്കട്ടെ...ബാലയുടെ രണ്ടാംവിവാഹമായിരുന്നെന്ന് ഇന്നോളം അമൃത പാടി നടന്നിട്ടുണ്ടോ?

വിഷയം നിങ്ങൾ രണ്ടുമല്ല..ആ കുഞ്ഞിന്റെ മനസ്സ് തകർക്കുന്നത് സാമൂഹ്യപ്രശ്നമാണ്..അതിലേക്ക് നിയമം ഇടപെടണം..

രണ്ടു വയസ്സുള്ള കുഞ്ഞ് വരെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കാലമാണ്.അമ്മ ചീത്തയാണെന്ന് അച്ഛൻ ലോകം മുഴുവനും വിളിച്ചു പറയുമ്പോൾ ,അത് കൂട്ടുകാരും അദ്ധ്യാപകരും കണ്ട് കളിയാക്കുമ്പോൾ,ഒറ്റപ്പെടുത്തുമ്പോൾ നിങ്ങളുടെ മകൾ അനുഭവിക്കുന്ന മാനസിക തകർച്ചക്ക് നിങ്ങളെന്ത് ഉത്തരം പറയും ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com