'എന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്'; സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് രജനികാന്ത്

കൂലിയുടെ ഷൂട്ടിങ് എഴുപത് ശതമാനം പൂർത്തിയായി
Rajinikanth
രജനികാന്ത്ഫെയ്സ്ബുക്ക്
Updated on: 
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. നിരവധി പേരാണ് വിഷയത്തിൽ പ്രതിഷേധമറിയിച്ച് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ സ്ത്രീ സുരക്ഷയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടൻ രജനികാന്ത്. പുതിയ ചിത്രമായ കൂലിയുടെ ഷൂട്ടിങ്ങിനായി തായ്‌ലൻഡിലേക്ക് പോകവേ ചെന്നൈ എയർപോർട്ടിൽ വച്ചായിരുന്നു അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്.

അണ്ണാ സർവകലാശാലയിലെ സംഭവം സൂചിപ്പിച്ചു കൊണ്ട് സ്ത്രീ സുരക്ഷയെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത് എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. "എന്നോട് രാഷ്ട്രീയ ചോദ്യങ്ങൾ ചോദിക്കരുത്" എന്നായിരുന്നു ദേഷ്യത്തോടെയുള്ള രജനികാന്തിന്റെ മറുപടി. അതേസമയം കൂലിയുടെ ഷൂട്ടിങ് എഴുപത് ശതമാനം പൂർത്തിയായെന്നും 13 മുതൽ 25 വരെ അടുത്ത ഷെഡ്യൂൾ ചിത്രീകരണം തുടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഈ വർഷം മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാ​ഗാർജുന, ആമിർ ഖാൻ, ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങി നിരവധി താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സം​ഗീതമൊരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com