'അവന് എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയാം, അനുവാദമില്ലാതെ പേര് ഉപയോഗിക്കരുത്'; സിദ്ധാര്‍ത്ഥ് ശുക്ലയുടെ കുടുംബം

സിദ്ധാര്‍ത്ഥ് ശുക്ലയുടെ അടുത്ത സുഹൃത്തായ നടി ഷെഹ്നാസ് ഗില്‍ ആണ് ഇത് സംബന്ധിച്ച കുറിപ്പ് പുറത്തിറക്കിയത്
നടന്‍ സിദ്ധാര്‍ഥ് ശുക്ല
നടന്‍ സിദ്ധാര്‍ഥ് ശുക്ല
Updated on
1 min read

ടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും മുക്തരായിട്ടില്ല. ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെ പേര് അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. സിദ്ധാര്‍ത്ഥ് ശുക്ലയുടെ അടുത്ത സുഹൃത്തായ നടി ഷെഹ്നാസ് ഗില്‍ ആണ് ഇത് സംബന്ധിച്ച കുറിപ്പ് പുറത്തിറക്കിയത്. 

കുറിപ്പ് വായിക്കാം

ഞങ്ങള്‍ അഭ്യര്‍ത്ഥന നടത്തുകയാണ്, അതിനെ നിങ്ങള്‍ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിദ്ധാര്‍ത്ഥ് ഇവിടെ നിന്ന് പോയി. അതിനാല്‍ അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാനാവില്ല. പക്ഷേ അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ ജീവിതത്തിലേയും ഓര്‍മകളിലേയുംവലിയ ഭാഗമാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് സംരക്ഷിക്കണം. സിദ്ധാര്‍ത്ഥിന്റെ പേരും മുഖവും ഏതെങ്കിലും പ്രൊജക്ടില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളോട് ചോദിക്കണമെന്ന് അഭ്യര്‍അവന്റെ തെരഞ്ഞെടുപ്പുകള്‍ ഞങ്ങള്‍ക്ക് അറിയാം. അവന് എന്താണ് വേണ്ടത് എന്നും ഞങ്ങള്‍ക്ക് അറിയാം. അവനുവേണ്ടിയുള്ള ഞങ്ങളുടെ ഇതെല്ലാം മനസില്‍ വച്ചുകൊണ്ടുള്ളതായിരിക്കും. അവന് സന്തോഷം നല്‍കാത്ത പ്രൊജക്ടുകളുണ്ട്. അതൊന്നും റിലീസാവരുതെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. അവന്‍ നമുക്കൊപ്പമുണ്ടായിരുന്നെങ്കില്‍ അതൊന്നും റിലീസ് ചെയ്യാന്‍ അവന്‍ അനുവദിക്കില്ലായിരുന്നു. അതിനാല്‍ അവന്റെ ആഗ്രഹങ്ങളെ മനസില്‍ വെക്കുക.- കുറിപ്പിലൂടെ ശുക്ല ഫാമിലി പറയുന്നു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനാണ് സിദ്ധാര്‍ത്ഥ് ശുക്ല വിടപറയുന്നത്. ബിഗ് ബോസ് വിജയിയായ താരത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com