മോഹൻലാലിന്റെ ദൃശ്യം 2 തിയറ്റർ റിലീസിന്

ജൂൺ 26നാണ് സിംഗപ്പൂരിലെ മൾടിപ്ലക്സുകളിലാണ് ദൃശ്യം 2 റിലീസ് ചെയ്യുക
ദൃശ്യം പോസ്റ്റർ
ദൃശ്യം പോസ്റ്റർ
Updated on
1 min read

മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി ചിത്രം ദൃശ്യം 2ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. തിയറ്റർ റിലീസ് ചെയ്യാതെ നേരിട്ട് ഒടിടി റിലീസായാണ് ചിത്രം എത്തിയത്. എന്നാൽ ഇപ്പോൾ തിയറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രം. സിംഗപ്പൂർ മലയാളികൾക്കും അവിടെയുള്ള സിനിമാ പ്രേമികൾക്കുമായാണ് ദൃശ്യം 2 തിയറ്ററിൽ എത്തുന്നത്. 

ജൂൺ 26നാണ് സിംഗപ്പൂരിലെ മൾടിപ്ലക്സുകളിലാണ് ദൃശ്യം 2 റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്പനിയും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സിംഗപ്പൂരിലെ ഏറ്റവും വലിയ മൾടിപ്ലക്സ് ശൃംഖല ആയ ഗോൾഡൻ വില്ലേജ് സിനിപ്ലെക്സുകളിൽ ആണ് ദൃശ്യം 2 പ്രദർശിപ്പിക്കുന്നത്.

സൂപ്പർഹിറ്റായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമായിരുന്നു ചിത്രം. കഴിഞ്ഞ വർഷം ലോക്ക്ഡൗണിന് പിന്നാലെയാണ് ദൃശ്യം 2 ഷൂട്ടിങ് നടക്കുന്നത്. ആദ്യ ഭാ​ഗത്തേതു പോലെ ത്രില്ലറായാണ് ചിത്രം എത്തിയത്. ഒടിടിയിൽ റിലീസ് ചെയ്തതിനാൽ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും വൈകാതെ പുറത്തിറങ്ങുമെന്ന് സൂചനകളുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Thalaivar 173, Sundar C
Meghana Raj
kandukonden kandukonden
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com