'ദൃശ്യം 3 ജീത്തുവിന്റെ മനസിലുണ്ട്, മോഹൻലാലുമായി സംസാരിച്ചു'; വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

ആമസോൺ പ്രൈമിലൂടെ ഇന്നലെ രാത്രിയാണ് ചിത്രം എത്തിയത്
ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും
ദൃശ്യം 2 ന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും
Updated on
1 min read

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഇന്നലെ രാത്രിയാണ് ചിത്രം എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. അതിനിടെ ചിത്രത്തിന് മൂന്നാം ഭാ​ഗമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ജീത്തു ജോസഫിന്റെ മനസിൽ ദൃശ്യം 3 ഉണ്ടെന്നാണ് ആന്റണി പറയുന്നത്. മോഹൻലാലുമായി സംസാരിക്കുന്നുണ്ടെന്നും മനോരമക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ട്. അത് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് മനസ്സിലായതാണ്.  അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൽ സാറും ജീത്തുവും അതേപ്പറ്റി സംസാരിക്കുന്നുണ്ട്. ദൃശ്യം 3 ഞങ്ങളെല്ലാം ആഗ്രഹിക്കുന്നു.- ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. 

ദൃശ്യം 2 എല്ലാ ഭാഷകളിലേക്കും റിമേക്ക് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ ആദ്യ ഭാ​ഗം തെന്നിന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും ചൈനീസിലേക്കും മൊഴി മാറ്റിയിരുന്നു. എല്ലാ റീമേക്കുകൾക്കും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഹോളിവുഡിലേക്കും റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ടായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhav Suresh
Krishna Kumar
Salman Khan
Dulquer Salmaan, Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com