ദൃശ്യത്തിന് ഹോളിവുഡിൽ നിന്ന് അന്വേഷണം, മോഹൻലാലിന് പകരം ഹിലാരി സ്വാങ്ക്, തിരക്കഥ അയച്ചെന്ന് ജിത്തു

സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നത്
ഹിലാരി സ്വാങ്ക്/ ഇൻസ്റ്റാ​ഗ്രാം, മോഹൻലാലും ജിത്തു ജോസഫും/ ഫേയ്സ്ബുക്ക്
ഹിലാരി സ്വാങ്ക്/ ഇൻസ്റ്റാ​ഗ്രാം, മോഹൻലാലും ജിത്തു ജോസഫും/ ഫേയ്സ്ബുക്ക്
Updated on: 
1 min read

മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. നിരവധി ഭാഷകളിലേക്കാണ് ചിത്രം ഇതിനോടകം മൊഴിമാറ്റപ്പെട്ടത്. ചിത്രത്തിന്റെ ചൈനീസ് പതിപ്പും വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്നാൽ ഇവിടെ അവസാനിക്കുന്നില്ല. ഹോളിവുഡിലേക്ക് ദൃശ്യം പോകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. 

ഹോളിവുഡിൽ നിന്നൊരാൾ ദൃശ്യത്തെക്കുറിച്ച് അറിയാനായി തന്നെ ബന്ധപ്പെട്ടുവെന്നാണ് റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഒരു ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നുവെന്നും ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും ജീത്തു പറയുന്നു. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നത്. ഓസ്കർ പുരസ്കാര ജേതാവായ ഹിലാരി സ്വാങ്കാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. 

"എന്നെ ഒരാള്‍ സമീപിച്ചു. ഞാന്‍ ദൃശ്യത്തിന്‍റെ സ്ക്രിപ്റ്റ് അയച്ചുകൊടുത്തു. എനിക്കറിയില്ല അത് എന്തായെന്ന്. മില്യണ്‍ ഡോളര്‍ ബേബി എന്ന ക്ലിന്‍റ് ഈസ്റ്റ്‍വുഡിന്‍റെ പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. അതായത് നായകനു പകരം നായിക പ്രധാന കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ സാധ്യതയെക്കുറിച്ചാണ് ചോദിച്ചത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്. പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ട്. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷ് വെര്‍ഷന്‍ സ്ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല"- ജിത്തു ജോസഫ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com