'ഇങ്ങനെയൊരു നിർ​ഗുണ നായകനെ കണ്ടിട്ടേയില്ല'! മമിതയ്ക്കും പരിഹാസം; ഒടിടി റിലീസിന് പിന്നാലെ ഡ്യൂഡിന് വൻ വിമർശനം

എന്നാൽ ഒടിടിയിലേക്ക് സിനിമയെത്തിയതോടെ വൻ തോതിൽ വിമർശനങ്ങളാണ് ചിത്രം നേരിടുന്നത്.
Dude
Dudeവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

തമിഴിലെ ഈ വർഷത്തെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റാണ് ഡ്യൂഡ്. പ്രദീപ് രം​ഗനാഥൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ നായികാനായകൻമാരായെത്തുന്നത്. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം തിയറ്ററുകളിൽ നിന്ന് 120 കോടി കളക്ട് ചെയ്തു. എന്നാൽ ഒടിടിയിലേക്ക് സിനിമയെത്തിയതോടെ വൻ തോതിൽ വിമർശനങ്ങളാണ് ചിത്രം നേരിടുന്നത്.

വളരെ മോശം കഥയെ മേക്കിങ്ങിലൂടെ സംവിധായകൻ പിടിച്ചു നിർത്തിയിരിക്കുകയാണെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ഇതിലെ നായകനെ പോലെ ഒരു നിർഗുണ നായക കഥാപാത്രത്തെ മുന്നേ കണ്ടിട്ടില്ല എന്നും ചിലർ കുറിച്ചിട്ടുണ്ട്. അതേസമയം ഡ്യൂഡിന്റെ ഇന്റർവെൽ ബ്ലോക്കിനെ പ്രശംസിക്കുന്നവരും കുറവല്ല.

Dude
മിറാഷ് പരാജയപ്പെടാന്‍ കാരണം ഞാന്‍ തന്നെ; ട്വിസ്റ്റ് കൂടിപ്പോയെന്ന് പറഞ്ഞവരുണ്ട്; തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

ഇത്രയും മികച്ചൊരു ഇന്റർവെൽ ബ്ലോക്ക് ഈ വർഷം ഒരു സിനിമയിലും കണ്ടിട്ടില്ലെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. സ്നേഹിച്ച പെൺകുട്ടിയുടെ ആ​ഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ആര്യ, ഷാജഹാൻ പോലെ എടുക്കാൻ നോക്കി പാളി പോയ സിനിമയാണ് ഡ്യൂഡ് എന്നും ചിലർ കുറിച്ചിട്ടുണ്ട്. മമിതയുടെ കഥാപാത്രത്തെയും നിരവധി പേർ വിമർശിക്കുന്നുണ്ട്.

Dude
'കളത്തിന് കാവൽ നിൽക്കുക'; ഇനിയും പിടിതരാതെ മമ്മൂട്ടിയും കളങ്കാവലും

ഈ അടുത്ത കാലത്ത് ഇത്രയും മോശം കഥാപാത്രത്തെ കണ്ടിട്ടില്ലെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ചിത്രത്തിന് സം​ഗീതമൊരുക്കിയ സായ് അഭ്യങ്കാറിനെതിരെയും കമന്റുകൾ വരുന്നുണ്ട്. ഒരു പാട്ടിന്റെ തന്നെ പല വേരിയേഷനുകൾ എല്ലാ സീനിലും ഉപയോ​ഗിച്ച് വെറുപ്പിച്ചു എന്നാണ് സായ്ക്കെതിരെ ആളുകൾ പറയുന്നത്. കീർത്തിശ്വരൻ സംവിധാനം ചെയ്ത ഡ്യൂഡ് ഇന്നലെയാണ് ഒടിടിയിലെത്തിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്.

Summary

Cinema News: Dude movie getting troll after ott release.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com