'ദേവദൂതര്‍ പാടി' ദുല്‍ഖര്‍ വേര്‍ഷന്‍- വീഡിയോ 

ചാക്കോച്ചന്റെ സ്‌റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്
ദുല്‍ഖറിന്റെ ചാക്കോച്ചന്‍ സ്റ്റെല്‍ ഡാന്‍സ്
ദുല്‍ഖറിന്റെ ചാക്കോച്ചന്‍ സ്റ്റെല്‍ ഡാന്‍സ്
Updated on
1 min read

നടന്‍ മമ്മൂട്ടി നായകനായി അഭിനയിച്ച കാതോട് കാതോരം എന്ന സിനിമയിലെ ദേവദൂതര്‍ പാടി എന്ന ഗാനമാണ് സോഷ്യല്‍മീഡിയയില്‍ അടക്കം ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബന്‍ പാട്ടിന് ചുവടുവെച്ച് നടത്തിയ ഗംഭീര ഡാന്‍സ് പ്രകടനമാണ് 80കളിലെ ഗാനം വീണ്ടും ജനഹൃദയങ്ങളെ കീഴടക്കാന്‍ സഹായിച്ചത്. ചാക്കോച്ചന്റെ സ്‌റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. 

ഇപ്പോള്‍ നടന്‍ ദുൽഖർ സല്‍മാന്റെ ഡാന്‍സാണ് വൈറല്‍ ആയിരിക്കുന്നത്. സീതാ രാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെ ലുലു മാളില്‍ എത്തിയപ്പോഴാണ് ദുല്‍ഖറിന്റെ ചാക്കോച്ചന്‍ സ്റ്റെല്‍ ഡാന്‍സ്. 

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വൈറല്‍ ഡാന്‍സ്. പാട്ട് പുറത്തിറങ്ങിയതോടെ ഇതില്‍ കുഞ്ചാക്കോ ചെയ്ത സ്‌റ്റെപ്പുകള്‍ വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 

മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്‌സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com