

സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ഹൃദ്യമായ കുറിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ. സഹോദരിയുടെ മനോഹരമായ ഒരു ചിത്രവും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. മാലാഖയായ ഇത്തയെന്നാണ് സുറുമിയെ ദുൽഖർ വിശേഷിപ്പിച്ചിരിക്കുന്നത്.
'എന്റെ പ്രിയപ്പെട്ട കൂട്ടാളിക്ക് ജന്മദിനാശംസകൾ. ഏറ്റവും മികച്ച ഇത്തയായും നല്ല അമ്മായിയായും നിലനിൽക്കുന്നതിന്, ഇപ്പോൾ എന്തൊക്കെയാണോ അതിനെല്ലാം... ഞങ്ങൾ നിന്നെ സ്‌നേഹിക്കുന്നു. എന്റെ മാലാഖ ഇത്തയ്ക്ക് വീണ്ടും പിറന്നാൾ ആശംസകൾ', ദുൽഖർ കുറിച്ചു.
നസ്‌ലിൻ, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളടക്കം നിരവധി പേരാണ് സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും രണ്ടുമക്കളിൽ മൂത്തയാളാണ് സുറുമി.
ഒരു വയസ്സിന്റെ വ്യത്യാസമാണ് ദുൽഖറും സുറുമിയും തമ്മിലുള്ളത്. സഹോദരിയുടെ പിറന്നാൾ ദിനത്തിൽ മിക്കവാറും എല്ലാ വർഷങ്ങളിലും വൈകാരികമായ കുറിപ്പിലൂടെ ദുൽഖർ ആശംസ അറിയിക്കാറുണ്ട്.
വാപ്പയും സഹോദരനും സിനിമയിൽ തിളങ്ങിയപ്പോൾ വരകളുടെ ലോകത്താണ് സുറുമി ചുവടുറപ്പിച്ചത്. ലണ്ടനിലാണ് സുറുമി തന്റെ പഠനമൊക്കെ പൂർത്തിയാക്കിയത്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗളൂരുവിലാണു താമസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates