'എന്നും എപ്പോഴും'; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

ആരാധകർ ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.
Santhy, Pranav, Vismaya
Santhy, Pranav, Vismayaഇൻസ്റ്റ​ഗ്രാം
Updated on
1 min read

മോഹൻലാലിന്റെ മക്കളായ പ്രണവിനും വിസ്മയക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി. ഇരുവരുടെയും കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് ശാന്തി പങ്കുവച്ചിരിക്കുന്നത്. 'എന്നും എപ്പോഴും’ -എന്നാണ് ചിത്രങ്ങൾക്കൊപ്പം ശാന്തി കുറിച്ചിരിക്കുന്നത്. ആരാധകർ ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്.

പ്രണവിന്റെ മുഖത്തിന് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നാണ് ചിലർ കുറിച്ചിരിക്കുന്നത്. വെറുമൊരു നിർമാതാവ് എന്നതിലുപരി മോഹൻലാലിന്റെ തണലായും വിശ്വസ്തനായും നിൽക്കുന്ന ആന്റണിക്കും ഭാര്യ ശാന്തിക്കും പ്രണവും വിസ്മയയും മക്കളെപ്പോലെ തന്നെയാണ്.

മാത്രമല്ല ആന്റണിയുടെയും ശാന്തിയുടെയും കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും എത്ര തിരക്കാണെങ്കിലും അതൊക്കെ മാറ്റിവച്ച് ഇരുവരും ഓടിയെത്താറുമുണ്ട്. പ്രണവ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചപ്പോഴും താങ്ങായും തണലായും ആന്റണി പെരുമ്പാവൂർ ഒപ്പമുണ്ടായിരുന്നു.

Santhy, Pranav, Vismaya
'ഖലീഫ എനിക്ക് നിർമിക്കണമെന്നുണ്ടായിരുന്നു; പക്ഷേ ജിനു എബ്രഹാം സമ്മതിച്ചില്ല'

ഇന്ന് അച്ഛന്റെയും സഹോദരൻ പ്രണവ് മോഹൻലാലിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തുന്ന വിസ്മയുടെ ആദ്യ സിനിമയ്ക്കു ചുക്കാൻ പിടിക്കുന്നതും ആന്റണി പെരുമ്പാവൂർ തന്നെയാണ്.

Santhy, Pranav, Vismaya
'എനിക്ക് നിങ്ങളെ 'അബു' എന്ന് വിളിക്കാമോ ?'; 'ഇതിനായി 50 വർഷമാണ് കാത്തിരുന്നതെ'ന്ന് കമൽ ഹാസനോട് രേഖ

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് ഫിലിംസ് ആണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ ആണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Summary

Cinema News: Antony perumbavoor wife Santhy share a cute photo with Pranav and Vismaya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com