'ആശംസയൊക്കെ കൊള്ളാം, എന്നാലും ട്രെയ്‌ലർ എവിടെ ?'; 'ഐ ​ആം ​ഗെയിം' സഹനിർമാതാവിനോട് ദുൽഖർ

എന്നാൽ ട്രെയ്‌ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം.
Dulquer Salmaan
Dulquer Salmaanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
2 min read

നടൻ ദുൽഖർ സൽമാൻ നായകനായെത്തുന്ന 'ഐ ആം ​ഗെയി'മിന്റെ ട്രെയ്‌ലറിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ദുൽഖറിന്റെ പിറന്നാൾ ദിനം കൂടിയായ ജൂലൈ 28 ന് ട്രെയ്‌ലർ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ ട്രെയ്‌ലർ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം.

ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണം മാറ്റി വച്ചിരിക്കുകയാണ്. ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28 വൈകുന്നേരം 6:00 മണിക്ക് ട്രെയിലർ പുറത്തിറക്കുമെന്നായിരുന്നു അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ അവസാന നിമിഷം നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ കാരണം റിലീസ് നീട്ടിവെക്കുകയാണെന്നും പുതിയ തീയതിയും സമയവും ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കളായ വേഫെയർ ഫിലിംസ് അറിയിച്ചു. ട്രെയ്‌ലർ വൈകിയതോടെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾ ഉയർന്നുവന്നെങ്കിലും, ഇതിനിടയിൽ ദുൽഖർ തന്നെ സഹനിർമാതാവായ ജോം വർഗീസിനോട് ചോദിച്ച രസകരമായ ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത്.

"ആശംസയൊക്കെ കൊള്ളാം. എന്നാലും ജോം ട്രെയ്‌ലർ എവിടെ ?"- എന്നായിരുന്നു ദുൽഖറിന്റെ ചോദ്യം. ദുൽഖറിന്റെ ചോദ്യം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇന്നത്തെ 'ഐ ആം ഗെയിം' ട്രെയിലർ റിലീസ് സാങ്കേതിക തകരാറുകൾ കാരണമാണ് മാറ്റി വെച്ചതെന്നും, ഏറ്റവും മികച്ച ദൃശ്യ- ശ്രവ്യ നിലവാരത്തിൽ ട്രെയ്‌ലർ എത്തിക്കാനായി കഠിനമായി പരിശ്രമിക്കുകയാണെന്നും അണിയറപ്രവർത്തകർ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി.

ആരാധകരുടെ കാത്തിരിപ്പിനും പിന്തുണയ്ക്കും അവർ നന്ദി അറിയിക്കുകയും ചെയ്തു. ആർഡിഎക്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഐ ആം ​ഗെയിം'.

Dulquer Salmaan
Dulquer Salmaanസ്ക്രീൻഷോട്ട്

രാജ്യാന്തര ഗാങ്‌സ്റ്റർ പോരാട്ടങ്ങളിൽ അകപ്പെടുന്ന ഒരു ഹൈ-സ്റ്റേക്ക് ഗാംബ്ലറുടെ കഥ പറയുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, കതിർ, മിഷ്കിൻ, സംയുക്ത വിശ്വനാഥൻ, കയാദു ലോഹർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഓണം റിലീസായി ഓഗസ്റ്റ് 20 ന് ചിത്രം തിയറ്ററുകളിൽ എത്തും.

Dulquer Salmaan
തിയറ്ററിൽ മിസ് ആയോ ? ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബയോപിക് ഇനി തൊട്ടരികെ; 'മൈക്കൽ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം
Dulquer Salmaan
'അയാൾ എന്റെ മുന്നിൽ ഷർട്ട് ഊരി മാറ്റി, ടാറ്റൂ കാണിച്ചു; എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി', ദുരനുഭവം പങ്കുവച്ച് കാജൽ അ​ഗർവാൾ
Dulquer Salmaan
ദുൽഖറിനൊപ്പം ജി വി പ്രകാശും; 'അടുത്ത തെലുങ്ക് ബ്ലോക്ബസ്റ്റർ ഉറപ്പിച്ചോ', 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം പുറത്ത്
Summary

Dulquer Salmaan reaction on I'M Game movie trailer delay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com