കല്യാണം അഹാനയുടെയും നിമിഷിന്റെയും ആയിരുന്നെങ്കിലും, സോഷ്യൽ മീഡിയ തൂക്കിയത് ദുൽഖർ തന്നെ; വൈറലായി ചിത്രങ്ങൾ

"എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ഇപ്പോൾ എന്റെ ഭാര്യ"- എന്നാണ് ചിത്രങ്ങൾക്കൊപ്പം നിമിഷ് രവി കുറിച്ചത്.
Ahaana- Nimish Wedding, Dulquer Salmaan
Ahaana- Nimish Wedding, Dulquer Salmaanഇൻസ്റ്റ​ഗ്രാം
Edited By:
Updated on
2 min read

അഹാന കൃഷ്ണ- നിമിഷ് രവി വിവാഹത്തിൽ തിളങ്ങി നടൻ ദുൽഖർ സൽമാൻ. സെപ്റ്റംബർ 13ന് താജ് കോവളത്തു വച്ച് നടന്ന അഹാനയുടെയും നിമിഷിന്റെയും വിവാഹത്തിൽ അവതാരകനായി എത്തിയത് ദുൽഖർ സൽമാൻ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിമിഷ് രവിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ദുൽഖർ. മാത്രമല്ല നിമിഷിന്റെ കരിയറിലും ദുൽഖർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Ahaana- Nimish Wedding
Ahaana- Nimish Weddingഇൻസ്റ്റ​ഗ്രാം

അഹാന പങ്കുവച്ച വിവാഹച്ചിത്രങ്ങളിലെ ഏറ്റവും മനോഹരമായ ഒരു ചിത്രത്തിൽ സമീപത്തായി ദുൽഖർ നിൽക്കുന്നത് കാണാം. കയ്യിൽ മൈക്ക് പിടിച്ചു നിൽക്കുന്ന ദുൽഖറിന്റെ സാന്നിധ്യത്തിൽ വധൂവരന്മാർ വിവാഹവേദിയിൽ ചുംബിക്കുന്ന ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.

Ahaana- Nimish Wedding
Ahaana- Nimish Weddingഇൻസ്റ്റ​ഗ്രാം

ദുൽഖറിനെ കൂടാതെ ചന്തു സലിംകുമാർ, ജേക്സ് ബിജോയ്, ഡൊമിനിക് അരുൺ എന്നിവരായിരുന്നു സിനിമയിൽ നിന്നുണ്ടായിരുന്ന മറ്റ് അതിഥികൾ. "20-ാം വയസിൽ കണ്ടുമുട്ടി, 30-ാം വയസിൽ വിവാഹം കഴിച്ചു!. എന്‍റെ ഉറ്റ സുഹൃത്ത്, ബോയ്ഫ്രണ്ട്, പങ്കാളി, ആത്മാവ് തൊട്ടറിഞ്ഞ കൂട്ടുകാരൻ, എന്‍റെ കംഫർട്ട് പില്ലോ, കപ്പ് കേക്ക്, ഇപ്പോൾ ഇതാ എന്‍റെ ഭർത്താവും!

Ahaana- Nimish Wedding
Ahaana- Nimish Weddingഇൻസ്റ്റ​ഗ്രാം

നിന്നോടൊപ്പമുള്ളപ്പോൾ എന്‍റെ ഹൃദയം എപ്പോഴും പതുക്കെയും സ്ഥിരതയോടെയും കൃത്യമായ താളത്തിലും മിടിക്കുന്നു. ഒരുമിച്ച് പ്രായമാകാനും നമുക്ക് മാത്രമായി ഒരു ലോകം പടുത്തുയർത്താനും... ജീവിതത്തിലും അതിനപ്പുറവും ഒരേ ടീമായി തുടരാൻ നമുക്ക് കഴിയട്ടെ!"- എന്നാണ് മനോഹരമായ വിവാഹചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചത്.

Ahaana- Nimish Wedding
Ahaana- Nimish Weddingഇൻസ്റ്റ​ഗ്രാം

"എന്റെ ഏറ്റവും അടുത്ത സുഹൃത്ത്, ഇപ്പോൾ എന്റെ ഭാര്യ"- എന്നാണ് ചിത്രങ്ങൾക്കൊപ്പം നിമിഷ് രവി കുറിച്ചത്. അഹാനയുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളിലും ഛായാഗ്രാഹകനായ നിമിഷ് രവിയുടെയും കുടുംബത്തിന്‍റെയും സാന്നിധ്യം മുൻപും ഉണ്ടായിരുന്നെങ്കിലും, ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ചോ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചോ പൊതുവെ മൗനം പാലിക്കുകയായിരുന്നു.

Ahaana- Nimish Wedding
Ahaana- Nimish Weddingഇൻസ്റ്റ​ഗ്രാം

സെപ്റ്റംബർ 13 മുതൽ ആരംഭിച്ച മൂന്നു ദിവസം നീണ്ടുനിന്ന വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Ahaana- Nimish Wedding
Ahaana- Nimish Weddingഇൻസ്റ്റ​ഗ്രാം
Ahaana- Nimish Wedding, Dulquer Salmaan
'10 വർഷത്തെ പ്രണയമാണെന്ന് അവരിപ്പോൾ പറഞ്ഞപ്പോഴാണ് ഞാനും അറിഞ്ഞത്; കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്'
Ahaana- Nimish Wedding, Dulquer Salmaan
'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ
Ahaana- Nimish Wedding, Dulquer Salmaan
'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ
Summary

Dulquer Salmaan steals the show at Ahaana Krishna and Nimish's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com