വാപ്പച്ചി തീവ്രമായി സ്നേഹിച്ചിരുന്ന ഒരാൾ, മമ്മൂട്ടിയുടെ ഇഷ്ടതാരത്തിന് വിട പറഞ്ഞ് ദുൽഖർ

ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് വാപ്പച്ചി പറയുമായിരുന്നു എന്നാണ് ദുൽഖർ കുറിച്ചത്
മമ്മൂട്ടിയും ദിലീപ് കുമാറും, ദുൽഖർ സൽമാൻ/ ഇൻസ്റ്റ​ഗ്രാം
മമ്മൂട്ടിയും ദിലീപ് കുമാറും, ദുൽഖർ സൽമാൻ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ക്കാലത്തേയും തന്റെ പ്രിയ നായകൻ എന്നാണ് ദിലീപ് കുമാറിന് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്. ഇരുവരും തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധവും ആ കുറിപ്പിൽ വ്യക്തമായിരുന്നു. ഇപ്പോൾ ദിലീപ് കുമാറിനോടുള്ള മമ്മൂട്ടിയുടെ ആരാധന എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് വാപ്പച്ചി പറയുമായിരുന്നു എന്നാണ് ദുൽഖർ കുറിച്ചത്. 

ദുൽഖർ സൽമാന്റെ കുറിപ്പ്

ഏതാനും ആഴ്ചകൾക്ക് മുൻപ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം തീവ്രമായി സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന രീതിയിലും. ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറയുമായിരുന്നു. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തേൻ പോലെ ഒഴുകുമെന്ന്, നിങ്ങൾ അനന്തമായി സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്. ഒരു പരിപാടിക്കിടയിലോ വിദേശത്ത് ഷോപ്പിങ് ചെയ്യുമ്പോഴോ നിങ്ങൾ വാപ്പച്ചിയെ കണ്ടാൽ, എപ്പോഴും അദ്ദേഹത്തെ സ്നേഹത്തോടെ സമീപിക്കുകയും സ്നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്. നിങ്ങളായിരുന്നു എല്ലാ​ അർത്ഥത്തിലും അദ്ദേഹത്തിന്റെ ഇഷ്ടതാരം. എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
Manju Warrier, Odiyan, Prithviraj
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com