'അനാർക്കലിയിൽ കാണിക്കുന്നതല്ല പ്രണയം; തേപ്പുകാരി എന്ന വിളി പേടിച്ച് ടോക്‌സിക്കായ ബന്ധം തുടരേണ്ട കാര്യമില്ല': എലിസബത്ത് ബാല

സിനിമയിലുള്ള പ്രണയമല്ല യഥാർഥ പ്രണയം
ബാല, എലിസബത്ത്/ ചിത്രം ഫെയ്‌സ്‌ബുക്ക്
ബാല, എലിസബത്ത്/ ചിത്രം ഫെയ്‌സ്‌ബുക്ക്
Updated on
2 min read

പ്രണയത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ പങ്കുവെച്ച് ബാലയുടെ ഭാര്യ എലിസബത്ത്. അനാർക്കലി പോലുള്ള സിനിമകളിൽ കാണിക്കുന്നതല്ല പ്രണയം. സിനിമ കണ്ടാൽ പ്രണയം ഇത്ര മനോഹരമാണെന്ന് തോന്നും എന്നാൽ യഥാർഥ പ്രണയം അങ്ങനെയല്ലെന്ന് എലിസബത്ത് പറഞ്ഞു. 
തന്റെ യുട്യൂബ് ചാനലിലൂടെയാണ് എലിസബത്തിന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. തേപ്പുകാരി/ തേപ്പുകാരൻ എന്ന വിളി പേടിച്ച് ടോക്‌സിക്കായ ഒരു ബന്ധം തുടരേണ്ട കാര്യമില്ലെന്നും അങ്ങനെ ചെയ്‌താൽ അത് വലിയ മാനസിക തകർച്ചയ്‌ക്ക് കാരണമാകുമെന്നും എലിസബത്ത് പറഞ്ഞു. 

"പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്. സിനിമകളിൽ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. 'അനാർക്കലി' പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാൽ പ്രണയം ഇത്രയും ദിവ്യവും മനോഹരവുമാണോ എന്നൊക്കെ തോന്നും, ഞാനും 'അനാർക്കലി' സിനിമയുടെ വലിയ ആരാധികയാണ്. ഡയലോഗുകൾ എല്ലാം എനിക്ക് കാണാപാഠവും ആണ്. രണ്ടാം വർഷം എംബിബിഎസിനു പഠിക്കുമ്പോഴാണ് ആ സിനിമ കാണുന്നത്.

എന്നാൽ സിനിമയിൽ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോൾ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാൻ പാടില്ല. അങ്ങനെയാണെങ്കിൽ അറേഞ്ച്ഡ് മാര്യേജ് ആക്കിയാൽ പോരെ. പിന്നെ പ്രണയിക്കുമ്പോൾ എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയിൽ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല.

നമ്മുടെ പ്രണയത്തിൽ നമ്മൾ മാത്രം ആയിരിക്കില്ല. അതിലേക്ക് വില്ലന്മാരും വില്ലത്തിക്കളും എല്ലാം വന്നേക്കാം. അത് മാത്രവുമല്ല പ്രണയിക്കുന്നവർ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേർച്ചകൾ ഉണ്ടാവും. ചിലപ്പോൾ കാമുകൻ ടോക്‌സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാവാം. അതൊക്കെ നമ്മൾ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും. പ്രണയിക്കുന്ന ആളുടെ സ്വഭാവവും അയാൾ ചെയ്തുകൊണ്ടിക്കുന്ന കാര്യങ്ങളും, അയാളുടെ ബന്ധങ്ങളും എല്ലാം അറിയാൻ നമുക്ക് സമയം എടുക്കും.

അപ്പോഴേക്കും പ്രണയിച്ചു പോയതിനാൽ നാട്ടുകാർ എന്ത് പറയും, തേപ്പുകാരി/ തേപ്പുകാരൻ എന്ന വിളി വരുമോ, ഇവൾക്ക് /ഇവന് ഇത് തന്നെയാണ് പണി എന്ന് ആളുകൾ പറയുമോ എന്നൊക്കെ ചിന്തിച്ച് നമ്മൾ ആ ടോക്‌സിക് റിലേഷൻഷിപ്പിൽ തന്നെ തുടർന്നേക്കാം. പക്ഷേ അതിന്റെ ആവശ്യം ഇല്ല.

ചുരുക്കി പറഞ്ഞാൽ, സിനിമകളിലെ പ്രണയം കണ്ട് ഇൻസ്‌പെയർ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാൻ ഒന്നും നിൽക്കേണ്ട. പ്രണയിക്കുന്നത് തെറ്റാണ് എന്നതല്ല, അമിതമായ പ്രതീക്ഷകൾ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയിൽ പോയില്ല എങ്കിൽ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനിൽ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം.

ഒരു പ്രണയ ബന്ധത്തിൽ നമ്മൾ ഏർപ്പെടുമ്പോൾ ഒരുപാട് ഇൻവസ്റ്റുകൾ നമ്മൾ നടത്തിയിട്ടുണ്ടാവും. അത് പണമാകാം സമയമാകാം സ്വപ്‌നങ്ങളും ആഗ്രഹങ്ങളും ആകാം. വീട്ടുകാരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും എല്ലാം വെറുപ്പിച്ചിട്ടാവും പ്രണയിക്കുന്നത് പോലും. അങ്ങനെ ഒരു ബന്ധത്തിൽ നിന്ന് പിരിഞ്ഞ് പോകാൻ പ്രയാസം ആയിരിക്കും. എന്നിരുന്നാലും പരസ്പരം മനസ്സിലാക്കാൻ പറ്റിയില്ല എങ്കിൽ വേർപിരിയുക. വിഷമം ഉണ്ടാവും. ഡിപ്രഷനിലേക്ക് പോകാൻ സാധ്യതയുണ്ട്. എന്നാലും അതിനെ അതിജീവിക്കുക." എലിസബത്ത് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com