Emraan Hashmi
ഇമ്രാൻ ഹാഷ്മിഇൻസ്റ്റ​ഗ്രാം

ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്

മുറിവ് കെട്ടിവച്ചിരിക്കുന്ന താരത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
Published on

ഹൈദരാബാദ്: സിനിമ ചിത്രീകരണത്തിനിടെ നടൻ ഇമ്രാൻ ഹാഷ്മിക്ക് പരിക്ക്. ​ഗൂഡചാരി 2 എന്ന ചിത്രത്തിന്റെ ആക്ഷൻ രം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയായിരുന്നു നടന് പരിക്കേറ്റത്. കഴുത്തിലാണ് നടന് പരിക്കേറ്റത്. കഴുത്ത് മുറിഞ്ഞ് ചോരയുമായി ഇരിക്കുന്ന ഇമ്രാന്റെ ചിത്രങ്ങൾ സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുറിവ് കെട്ടിവച്ചിരിക്കുന്ന താരത്തിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

എന്നാൽ പരിക്കിനേപ്പറ്റി നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരത്തിന്റെ ആരോ​ഗ്യാവസ്ഥയിൽ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആശങ്ക പങ്കുവയ്ക്കുന്നുമുണ്ട്. അദിവി ശേഷ് സംവിധാനം ചെയ്യുന്ന ​ഗൂഡചാരി 2 വിന്റെ ചിത്രീകരണം ഫെബ്രുവരിയിലാണ് തുടങ്ങിയത്.

2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് സ്പൈ ത്രില്ലറായ ​ഗൂദാചാരി 2. ഇമ്രാൻ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. ശോഭിത ധൂലിപാല, ജ​ഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com