ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ജോജിയുടെ റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ഏപ്രിൽ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ടീസറും പുറത്തുവന്നു. ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്.
കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഇരിക്കുന്ന ഫഹദിനെയാണ് ട്രെയിലറിൽ കാണുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഭാവന സ്റ്റുഡിയോയുടെ ബാനറാണ് സിനിമയുടെ നിർമാണം.
ഷേക്പിയറുടെ ട്രാജഡി നാടകമായ 'മക്ബത്തി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകൾ ഉൾപ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നിന്ന് കർഷക കുടുംബത്തിലെ ഇളയ മകനായ ജോജി എന്ന കഥാപാത്രത്ത ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. എൻജിനീയറിങ് ഡ്രോപ്പ് ഔട്ടായ ജോജിക്ക് അതിസമ്പന്നനായ എൻആർഐയാകണമെന്നാണ് ആഗ്രഹം. കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവത്തെ തുടർന്ന് ജോജി തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതാണ് സിനിമ.
തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതിനാൽ വളരെ പ്രതീക്ഷയോടെയാണ് ജോജിക്കായി ആരാധകർ കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates