ഫഹദിനൊപ്പം കട്ടയ്ക്ക്‌ നിന്ന് ബാബുരാജ്, ജോജി ട്രെയിലർ

ഫഹദ് ഫാസിലിനൊപ്പം ബാബുരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്
ജോജി ട്രെയിലറിൽ നിന്ന്
ജോജി ട്രെയിലറിൽ നിന്ന്
Updated on: 
1 min read

ഫഹദ് ഫാസിലിനെ പ്രധാനകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ട്രെയിലർ പുറത്ത്. നി​ഗൂഡത നിറച്ചുകൊണ്ടാണ് ട്രെയിലർ എത്തുന്നത്. ഫഹദ് ഫാസിലിനൊപ്പം ബാബുരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇവർ ഇരുവരുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. 

ഒരു കുടുംബത്തിലെ കഥയാണ് ജോജി പറയുന്നത്. ചിത്രത്തിൽ ഫഹദിനും ബാബു രാജിനുമൊപ്പം ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്സ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നു. ഷേക്പിയറുടെ മാക്ബത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

ഷേക്പിയറുടെ 'മക്ബത്ത് നാടകത്തിലെ അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകൾ ഉൾപ്പെടുത്തി ഇതിന്റെ മറ്റൊരു പതിപ്പാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നിന്ന് കർഷക കുടുംബത്തിലെ ഇളയ മകനായ ജോജി എന്ന കഥാപാത്രത്ത ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. എൻജിനീയറിങ് ഡ്രോപ്പ് ഔട്ടായ ജോജിക്ക് അതിസമ്പന്നനായ എൻആർഐയാകണമെന്നാണ് ആ​ഗ്രഹം. കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവത്തെ തുടർന്ന് ജോജി തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതാണ് സിനിമ. 

തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതിനാൽ വളരെ പ്രതീക്ഷയോടെയാണ് ജോജിക്കായി ആരാധകർ കാത്തിരിക്കുന്നത്.  ആമസോൺ പ്രൈമിലൂടെ ഏപ്രിൽ ഏഴിനാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com