അല്ലു അര്‍ജുനൊപ്പം ഇടിച്ചു നില്‍ക്കാന്‍ ഫഹദ് ഫാസില്‍; പുഷ്പയിലെ വില്ലന്‍

ചിത്രത്തിന്റെ രണ്ട് ഷെഡ്യൂള്‍ ഷൂട്ടിങ് പൂര്‍ത്തിയായിരുന്നെങ്കിലും ഇതുവരെ വില്ലനെ പുറത്തുവിട്ടിരുന്നില്ല
ഫഹദ് ഫാസിൽ, അല്ലു അർജുൻ/ ഫേയ്സ്ബുക്ക്
ഫഹദ് ഫാസിൽ, അല്ലു അർജുൻ/ ഫേയ്സ്ബുക്ക്
Updated on: 
1 min read

തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജന്‍ ചിത്രത്തില്‍ വില്ലനാകാന്‍ ഫഹദ് ഫാസില്‍. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയിലാണ് ശക്തമായ കഥാപാത്രമായി ഫഹദ് എത്തുന്നത്. നിര്‍മാതാക്കളാണ് പുഷ്പയുടെ വില്ലനെ പുറത്തുവിട്ടത്. ഫഹദ് ഫാസിലിന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. 

പുഷ്പയിലേക്ക് ഫഹദ് ഫാസിലിനെ ക്ഷണിച്ചുകൊണ്ടാണ് നിര്‍മാതാക്കളുടെ വിഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂള്‍ ഷൂട്ടിങ് പൂര്‍ത്തിയായിരുന്നെങ്കിലും ഇതുവരെ വില്ലനെ പുറത്തുവിട്ടിരുന്നില്ല. നായകനൊപ്പം തന്നെ പ്രധാന്യമുള്ള വേഷമാണ് ഫഹദിന്. മലയാളത്തിന്റെ പവര്‍ ഹൗസ് എന്ന് പറഞ്ഞുകൊണ്ടാണ് ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. 

സുകുമാര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ. പുഷ്പരാജ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തെന്നിന്ത്യന്‍ സുന്ദരി രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ഈ വര്‍ഷം ഓഗസ്റ്റ് 13 ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com