കമൽഹാസനൊപ്പമുള്ള ചിത്രത്തിന് 'വിക്രം' എന്ന് ക്യാപ്ഷൻ, ഫഹദിന് ആള് മാറിപ്പോയെന്ന് കമന്റ്; ട്രോൾ

വിക്രം എന്നു പറഞ്ഞിട്ട് കമൽഹാസനാണല്ലോ ചിത്രത്തിൽ എന്നാണ് ചിലരുടെ കമന്റ്
ഫഹദ് ഫാസിലും കമൽ ഹാസനും/ ഫേയ്സ്ബുക്ക്
ഫഹദ് ഫാസിലും കമൽ ഹാസനും/ ഫേയ്സ്ബുക്ക്
Updated on: 
1 min read

കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന വിക്രം സിനിമാപ്രേമികളുടെ ആവേശമാവുകയാണ്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്ക് നൽകിയിട്ടുള്ള പ്രതീക്ഷ ചെറുതൊന്നുമല്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിലേക്ക് ഇന്നാണ് ഫഹദ് ഫാസിൽ ജോയിൻ ചെയ്തത്. കമൽഹാസനൊപ്പമുള്ള സെൽഫി പങ്കുവെച്ച് ഫഹദ് തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. 

വിക്രം എന്ന അടിക്കുറിപ്പിലാണ് ഫഹദ് ഫാസിൽ ഉലകനായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. അതിന് പിന്നാലെ പോസ്റ്റിന് താഴെ ട്രോളുകൾ നിറയുകയാണ്. വിക്രം എന്നു പറഞ്ഞിട്ട് കമൽഹാസനാണല്ലോ ചിത്രത്തിൽ എന്നാണ് ചിലരുടെ കമന്റ്. പേരെഴുതിയതി നന്നായി അല്ലെങ്കിൽ കമൽഹാസനാണെന്ന് തെറ്റിദ്ധരിച്ചേനെ എന്നാണ് ഒരാൾ കുറിച്ചത്. അന്യൻ സിനിമയിൽ എന്തൊരു ഭംഗി ആയിരുന്നു വിക്രംസാറിന് .. ഇപ്പോ വയസായി കമൽഹാസനെ പോലെ ആയെന്നാണ് മറ്റൊരു ട്രോള്.  കൂടാതെ രണ്ട് താരങ്ങളേയും പ്രശംസിച്ചുകൊണ്ടും കമന്റുകൾ വരുന്നുണ്ട്. 

വിജയിനെ നായകനാക്കിക്കൊണ്ടുള്ള മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രചനയും നിർവഹിക്കുന്നത് അദ്ദേഹം തന്നെയാണ്. അനിരുദ്ധാണ് സം​ഗീതം. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. രാജ് കമൽ ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം മുന്‍പ് അഭിനയിച്ചത്. കൂടാതെ അല്ലു അര്‍ജുന്റെ പുഷ്പയിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com