

ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് ഫഹദ് ഫാസിലിന്റേത്. ഫഹദിന്റെ അഭിനയത്തിന് കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം തന്റെ പ്രകടനം കൊണ്ട് കയ്യടി നേടാന്‍ ഫഹദിന് സാധിച്ചിട്ടുണ്ട്. ഭാഷാഭേദമന്യെ ഫഹദിനൊപ്പം അഭിനയിക്കുക, സിനിമ ചെയ്യുക എന്നൊക്കെയുള്ള ആഗ്രഹങ്ങള്‍ പങ്കുവച്ച നിരവധി താരങ്ങളും സംവിധായകരുണ്ട്.
ഫഹദിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി ആലിയ ഭട്ട് ഈയ്യടുത്ത് പറഞ്ഞിരുന്നു. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുള്ള ആലിയ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ്. താന്‍ ഫഹദിന്റെ ആരാധികയാണെന്നും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നുമാണ് ആലിയ പറഞ്ഞത്.
ഇപ്പോഴിതാ ആലിയയ്ക്ക് ഫഹദ് മറുപടി നല്‍കുകയാണ്. പേളി മാണിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദിന്റെ പ്രതികരണം. ആലിയ ഭട്ടിനെപ്പോലുള്ളവര്‍ ഇങ്ങനെ പറയുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
'വളരെ നല്ലൊരു ഫീലാണ്. പക്ഷെ എല്ലാ സിനിമയിലും നമ്മള്‍ നല്ലതായിരിക്കില്ല. ചില സിനിമകള്‍ മികച്ചതാകണമെന്നില്ല. ഇതെല്ലാം ഒരു പ്രത്യേക സമയത്ത് നില്‍ക്കുന്ന കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഒന്നും ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നതല്ല. അതൊന്നും ആസ്വദിക്കാനും അവഗണിക്കാനും ഞാനില്ല. അവര്‍ അങ്ങനെ പറയുന്നതില്‍ സന്തോഷമുണ്ട്. അവരുമായി അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. അതിലൊന്നും ഒരു സംശയവുമില്ല. പക്ഷെ സിനിമയില്‍ ഒന്നും ശാശ്വതമല്ല എന്ന് പറയില്ലേ. അതുകൊണ്ട് ഈ കോംപ്ലിമെന്റും സ്ഥിരമല്ലാത്ത ഒരു ഫീലാണ് എനിക്ക്.'' എന്നായിരുന്നു ഫഹദിന്റെ മറുപടി.
ഓടും കുതിര ചാടും കുതിരയാണ് ഫഹദിന്റെ പുതിയ സിനിമ. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന സിനിമയുടെ സംവിധാനം അല്‍ത്താഫ് സലീം ആണ്. ഫഹദും കല്യാണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയ്ക്ക് ശേഷം അല്‍ത്താഫ് ഒരുക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates