പേട്രിയറ്റില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും വില്ലന്‍ ഞാന്‍; ആവേശം 2 അടുത്ത വര്‍ഷം; വെളിപ്പെടുത്തി താരം

'മുന്‍ജന്മഭാഗ്യമാണ് ഇവരുടെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ പറ്റുക എന്നത്'
Fahadh Faasil
Fahadh Faasil
Updated on
1 min read

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന പേട്രിയേറ്റ് ഒരുക്കുന്നത് മഹേഷ് നാരായണന്‍ ആണ്. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലുമുണ്ട്. ചിത്രത്തില്‍ താനെത്തുന്നത് വില്ലനായിട്ടാകുമെന്നാണ് ഫഹദ് തന്നെ വെളിപ്പെടുത്തുകയാണ്. ബ്ലു ഹില്‍ ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു ഫഹദ് ഫാസില്‍.

Fahadh Faasil
ഒരുമിച്ചൊരു വരവുണ്ട്, ഒന്നൊന്നര വരവ്; പേട്രിയറ്റ് റിലീസ് ഡേറ്റ് പുറത്ത്; ഇനി കാത്തിരിപ്പിന്റെ നാളുകള്‍

''അടുത്ത മലയാളം റിലീസ് പേട്രിയറ്റ് ആണ്. മമ്മൂട്ടി സാറിനും മോഹന്‍ലാല്‍ സാറിനുമൊപ്പമാണ്. മുന്‍ജന്മഭാഗ്യമാണ് ഇവരുടെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ പറ്റുക എന്നത്. എല്ലാവരേയും പോലെ ഞാനും ആകാംഷയിലാണ്. എപ്രില്‍ 23 ന് സിനിമ റിലീസ് ചെയ്യും. പേട്രിയറ്റില്‍ ഞാന്‍ വില്ലനാണ്'' എന്നാണ് ഫഹദ് പറഞ്ഞത്.

Fahadh Faasil
'സിനിമ നന്നായിട്ടുണ്ട്, പക്ഷെ പേരാണ് ഇഷ്ടപ്പെടാതെ പോയത്';മമ്മൂക്ക അടുത്ത് വിളിച്ച് പറഞ്ഞു; സംവിധായകന്‍ പറയുന്നു

അതേസമയം ആവേശത്തിന് രണ്ടാം ഭാഗമുണ്ടെന്നും ഫഹദ് പറഞ്ഞു. 'ആവേശം രണ്ടാം ഭാഗം ഉണ്ട്. എവിടെ ചെന്നാലും ആളുകള്‍ ചോദിക്കുന്നൊരു ചോദ്യമാണ്. 2027 ലോ 2028 ലോ ചിത്രം സംഭവിച്ചേക്കാം'' എന്നാണ് ഫഹദ് പറഞ്ഞത്. ഫഹദിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വില്ലനായി ഫഹദ് എത്തുന്നുവെന്നത് ആരാധകര്‍ക്ക് വന്‍ ആവേശമാണ് നല്‍കുന്നത്.

മാലിക്കിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ 23 നാണ് സിനിമയുടെ റിലീസ്.

Summary

Fahadh Faasil will be the villain of Patriot opposite Mammootty and Mohanlal. Actor also revealed Aavesham 2 is in the cards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com