'വിവാഹിതനായ ആമിറിന് മറ്റൊരു സ്ത്രീയിലൊരു മകന്‍, ആന്റിയെ വിവാഹം കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു'; ആരോപണവുമായി വീണ്ടും സഹോദരന്‍

എനിക്ക് ഭ്രാന്താണെന്ന് പറയാമെന്ന് അവര്‍ തീരുമാനിച്ചു
Brother against Aamir Khan
Brother against Aamir Khanഫയല്‍
Updated on
1 min read

ആമിര്‍ ഖാനും കുടുംബത്തിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി സഹോദരന്‍ ഫൈസല്‍ ഖാന്‍. നേരത്തെ ആമിര്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടുവെന്നും തനിക്ക് ഭ്രാന്താണെന്ന് പ്രചരിപ്പിച്ചുവെന്നുമുള്ള ഫൈസലിന്റെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ ഫൈസലിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ആമിര്‍ ഖാനും കുടുംബവും രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഫൈസല്‍ ഉന്നയിച്ചത്.

Brother against Aamir Khan
'സച്ചിയുടെ തുടക്കം മീശമാധവനിലൂടെ, ആ കഥ ആര്‍ക്കുമറിയില്ല; കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞവന്‍...'; ഓര്‍മകളിലൂടെ ലാല്‍ ജോസ്

2002 ല്‍ താന്‍ വിവാഹിതനായിരുന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ പിരിഞ്ഞു. ഇതിന് ശേഷം തന്റെ കുടുംബം തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. തന്റെ ബന്ധുവായ സ്ത്രീയെ വിവാഹം കഴിക്കാനായിരുന്നു കുടുംബം നിര്‍ബന്ധിച്ചതെന്നാണ് ഫൈസല്‍ പറയുന്നത്.

Brother against Aamir Khan
'പ്രണവിന്റെ നായികയാകാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞു, പുറത്ത് പറയാന്‍ പറ്റാത്ത വൃത്തികേടുകള്‍ കേട്ടു'; ഹൃദയം അനുഭവം പങ്കിട്ട് ദര്‍ശന

''എന്റെ ആന്‍റിയെ തന്നെ വിവാഹം കഴിക്കാന്‍ എന്നെ കുടുംബം നിര്‍ബന്ധിച്ചു. എന്റെ അമ്മയുടെ കസിന്‍ ആയിരുന്നു അവര്‍. ഞാനത് ആഗ്രഹിച്ചിരുന്നില്ല. അവര്‍ വിവാഹം കഴിക്കാന്‍ എന്നില്‍ സമര്‍ദ്ധം ചെലുത്തിക്കൊണ്ടിരുന്നു. ഞാന്‍ ജോലിയില്‍ ശ്രദ്ധിക്കാനായിരുന്നു താല്‍പര്യപ്പെട്ടത്. കുടുംബക്കാരും ഞാനും തമ്മില്‍ തര്‍ക്കമുണ്ടായി. അതോടെ ഞാന്‍ മാറിത്താമസിക്കാന്‍ ആരംഭിച്ചു. അത് അമ്മയെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ എന്റെ ആന്റിയെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതിരുന്നതാണ് കാരണം'' ഫൈസല്‍ പറയുന്നത്.

''വീട്ടുകാരോടുള്ള ദേഷ്യത്തില്‍ ഞാന്‍ അവര്‍ക്കൊരു കത്തെഴുതി. കുടുംബത്തിലെ എല്ലാവരുടേയും കഥകള്‍ അതിലെഴുതി. എന്റെ മൂത്ത സഹോദരി നിഖത്ത് മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്. ആമിര്‍ റീന ദത്തയുമായി ദാമ്പത്യ ബന്ധം നിലനില്‍ക്കെ തന്നെ ജെസിക്ക ഹൈന്‍സുമായി അടുപ്പത്തിലായിരുന്നു. അവര്‍ക്കൊരു അവിഹിത സന്തതിയുമുണ്ട്. ആ സമയം അദ്ദേഹം കിരണിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതൊക്കെ ഞാന്‍ കത്തില്‍ പറഞ്ഞു. അതോടെ അവര്‍ക്ക് എന്നോടുള്ള ദേഷ്യം കൂടി. എല്ലാവരും എനിക്കെതിരെ തിരിഞ്ഞു. അവന് ഭ്രാന്താണെന്ന് പറയാമെന്ന് അവര്‍ തീരുമാനിച്ചു'' എന്നും ഫൈസല്‍ ആരോപിക്കുന്നുണ്ട്.

നേരത്തെ ഫൈസലിന്റെ ആരോപണങ്ങള്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഫൈസലിന്റെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും കുടുംബത്തെ അപമാനിക്കുന്നതുമാണ്. ഫൈസലിന്റെ നല്ലത് മാത്രമേ തങ്ങള്‍ ആഗ്രഹിച്ചിരുന്നുള്ളുവെന്നുമാണ് കുടുംബം പറഞ്ഞത്. പ്രസ്താവനയില്‍ ആമിര്‍ ഖാന്‍, മുന്‍ ഭാര്യമായ റീന ദത്ത, കിരണ്‍ റാവു, ആമിറിന്റെ മക്കളായ ഐറ ഖാന്‍, ജുനൈദ് ഖാന് എന്നിവരും കുടുംബത്തിലെ മറ്റ് അംഗങ്ങളായ ഫര്‍ഹത് ഖാന്‍, രാജീവ് ദത്ത, സന്തോഷ് ഹെഗ്‌ഡെ, സെഹര്‍ ഹെഗ്‌ഡെ, മന്‍സൂര്‍ ഖാന്, സുസ്ഹത്ത് ഖാന്‍, ഇമ്രാന്‍ ഖാന്‍ തുടങ്ങിയവരും ഒപ്പിട്ടിരുന്നു.

Summary

Aamir Khan had an affair and a illegitimate son says brother Faissal Khan, also accusses the family of forcing him to marry his aunt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com